May 20, 2024

ഏസ്തെറ്റിക് ക്ലിനിക് പ്രവർത്തനം ആരംഭിച്ചു

0
20240314 153641

കല്‍പ്പറ്റ: ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഏസ്‌തെറ്റിക് ക്ലിനിക് പ്രവര്‍ത്തനം തുടങ്ങിയതായി ഡിജിഎം ഡോ.ഷാനവാസ് പള്ളിയാല്‍, ത്വക്‌രോഗ വിഭാഗം മേധാവി ഡോ.ജയദേവ് ഭട്കരു, അസിസ്റ്റന്റ് പ്രഫസര്‍മാരായ ഡോ.പമേല തെരേസാ ജോസഫ്, ഡോ.അളക ജെ. മോഹന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുഖക്കുരു, പൊള്ളല്‍, സര്‍ജറി, ചിക്കന്‍പോക്‌സ് പാടുകള്‍ നീക്കം ചെയ്യുന്നതിനും അമിത രോമവളര്‍ച്ച നിയന്ത്രിക്കുന്നതിനും ക്ലിനിക്കില്‍ സൗകര്യമുണ്ട്. മുഖത്തെ കരിമംഗലം കുറയ്ക്കാനും ടാറ്റു ചെയ്ത പാടുകള്‍ വേദനയില്ലാതെ മാറ്റാനും ജന്‍മനാ ഉണ്ടാകുന്ന മറുകുകള്‍, മുഖത്തെ ചുളിവുകള്‍ എന്നിവ ഒഴിവാക്കാനും ക്ലിനിക്കിലെ ലേസര്‍ ചികിത്സ സഹായകമാകും. വെയിലേറ്റുള്ള കരിവാളിപ്പുമാറ്റി ചര്‍മകാന്തി വര്‍ധിപ്പിക്കുന്നതിനുള്ള കാര്‍ബണ്‍ ലേസര്‍ പീല്‍ ചികിത്സയും ക്ലിനിക്കില്‍ ലഭ്യമാണ്. മറ്റിടങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചെലവിലാണ് ക്ലിനിക്കില്‍ ചികിത്സ ലഭ്യമാക്കുന്നതെന്ന് ഡിജിഎം പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *