May 20, 2024

വലിയ നോമ്പിന്റെ ധന്യതയിൽ ഇന്ന് നാൽപ്പതാം വെള്ളി

0
Img 20240322 105546

മാനന്തവാടി: പീഡാനുഭവ വാരത്തിലേക്കു പ്രവേശിക്കുന്നതിനു മുൻപായി ക്രൈസ്തവ സമൂഹം ഇന്നു നാൽപതാം വെള്ളി ആചരിക്കും. പേതൃത്ത പിറ്റേന്ന് ആരംഭിക്കുന്ന നോമ്പ് നാൽപത് ദിവസം പിന്നിടുന്ന ദിവസമാണ് നാൽപ്പതാം വെള്ളി.

കർത്താവിന്റെ മരുഭൂമിയിലെ നാൽപ്പത് ദിവസത്തെ നോമ്പ് അവസാനിച്ചതിനെ അനുസ്‌മരിച്ചുകൊണ്ട് ഭവനങ്ങളിൽ കൊഴുക്കട്ട ഉണ്ടാക്കാറുണ്ട്. ലാസറിൻ്റെ ഉയർപ്പിന് ശേഷം സഹോദരി ക്രിസ്തു നാഥന് ഉണ്ടാക്കി നൽകിയ വിശിഷ്ട വിഭവമായി കണക്കാക്കിയാണ് വീടുകളിൽ കൊഴുക്കട്ട തയ്യാറാക്കുന്നത്. കൊഴുക്കട്ട പൊട്ടിക്കുമ്പോൾ ഉള്ളിൽ നിറച്ച ശർക്കരയും തേങ്ങയും ദൃശ്യമാകുന്നത് കല്ലറയിൽ നിന്ന് പ്രകാശിച്ച പുതുജീവന്റെ ഉദയത്തെയാണ് പ്രതിനിധീകരിക്കുന്നത്.

അന്നത്തെ ദിവസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഓർത്തും, പ്രാർത്ഥന നിർവ്വഹിച്ചും, കുട്ടികൾക്ക് ഇവയുടെ അർത്ഥതലങ്ങൾ പറഞ്ഞും പഠിപ്പിച്ചും നാല്പതാം വെള്ളി ആചരിക്കും. നാൽപ്പത് നോമ്പ് അവസാനിച്ചു എങ്കിലും അതിന് ശേഷം വരുന്ന വലിയ ആഴ്‌ചയുടെ പ്രധാന്യത്തെ കണക്കിലാക്കി ഉയിർപ്പ് തിരുനാൾ വരെ വലിയ നോമ്പും അചരിക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *