May 20, 2024

മാനന്തവാടി താലൂക്കിൽ 2022 -23 വർഷങ്ങളിൽ നടന്ന റോഡ് അപകടങ്ങൾ ശാസ്ത്രീയമായി വിശകലനം ചെയ്തു

0
Img 20240322 122328

മാനന്തവാടി: കേരളത്തിലെ മലയോര ജില്ലയായ വയനാട്ടിലെ മാനന്തവാടി താലൂക്കിൽ മോട്ടോർ വാഹന വകുപ്പ് 2022 -23 വർഷങ്ങളിൽ നടന്ന റോഡ് അപകടങ്ങൾ ശാസ്ത്രീയമായി വിശകലനം ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തിൽ പരിഹാരമാർഗ്ഗങ്ങളും, കരുതൽ നടപടികളും സ്വീകരിക്കുന്നതിന്റെ ഭാഗമായി മാനന്തവാടി താലൂക്കിലെ എല്ലാ പിഡബ്ല്യുഡി റോഡുകളും (200 കിലോമീറ്ററിലധികം ) മോട്ടോർ വാഹന വകുപ്പും പൊതുമരാമത്ത് റോഡ് വിഭാഗവും സംയുക്തമായി റോഡ് ഓഡിറ്റ് നടത്തി. ഓഡിറ്റ് റിപ്പോർട്ട് റിപ്പോർട്ട് 17/01/2024 ന് ബഹു:വയനാട് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ റോഡ് സുരക്ഷാ കൗൺസിൽ അംഗീകരിച്ചിരുന്നു.

തങ്ങളിൽ അർപ്പിതമായ ജോലിക്ക് പുറമേ സമയം കണ്ടെത്തി ഇത്തരത്തിൽ ശാസ്ത്രീയമായ റിപ്പോർട്ട് തയ്യാറാക്കാൻ നേതൃത്വം നൽകിയ വയനാട് എൻഫോഴ്സ്മെന്റ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ ശ്രീ.അനൂപ് വർക്കിയേയും ഇതിനു പിന്നിൽ പ്രവർത്തിച്ച വയനാട് എൻഫോഴ്സ്മെന്റ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിലെ ഉദ്യോഗസ്ഥരെയും പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം ഉദ്യോഗസ്ഥരെയും അവരുടെ അർപ്പണമനോഭാവവും ആത്മാർത്ഥതയും പരിഗണിച്ച് ജില്ലാ ഭരണകൂടം സർട്ടിഫിക്കറ്റ് ഓഫ് അപ്രീസിയേഷൻ നൽകി ആദരിച്ചു.

ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം 16.92കോടി രൂപയുടെ എസ്റ്റിമേറ്റ് കൂടി ഉൾപ്പെടുത്തി ആകെ 18.92 കോടി രൂപയുടെ എസ്റ്റിമേറ്റിന് ജില്ലാ റോഡ് സുരക്ഷാ കൗൺസിൽ അംഗീകാരം നൽകി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *