May 20, 2024

സുൽത്താൻ ബത്തേരി നഗരത്തിലെ തട്ടുകടകളിൽ നഗര സഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി

0
Img 20240322 123112

ബത്തേരി: ബത്തേരി നഗരസഭ ആരോഗ്യ വിഭാഗം തട്ടുകടകളിൽ പരിശോധന നടത്തി. പഴകിയ എണ്ണ നിരോധിത പ്ളാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗം, വൃത്തിഹീനമായ സാഹചര്യം എന്നിവ സംബന്ധിച്ചാണ് പരിശോധന നടത്തിയത്. പട്ടണത്തിൽ പ്രവർത്തിച്ചു വരുന്ന 14 തട്ടുകടകളിൽ പരിശോധന നടത്തി. പരിശോധനയിൽ നിരോധിക്കപ്പെട്ട ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്തുക്കൾ തട്ടുകടകളിൽ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽ പെട്ടു. ഇതു പൂർണമായും ഒഴിവാക്കണമെന്ന നിർദ്ദേശം നൽകി. കൂടാതെ പാകം ചെയ്ത ആഹാര സാധനങ്ങൾ മൂടിയില്ലാതെ വെക്കുന്നതും ശ്രദ്ധയിൽ പെട്ടു.ഇതു സംബന്ധിച്ചു കർശനമായ താക്കീതു നൽകി. നിശ്ചിത ഇടവേളകളിൽ നഗരത്തിലെ തട്ടുകടകളിൽ തുടർപരിശോധന നടത്തുന്നതാണ്. കൂടാതെ മലിന ജലം പൊതു ഒടയിലേക്കു ഒഴുക്കി വിടുന്ന തട്ടുകടകളുടെ വിവരം ശേഖരിച്ചു, ഇതു സംബന്ധിച്ചു പിഴ ചുമത്തി നടപടി സ്വീകരിക്കുന്നതാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *