May 15, 2024

മത സൗഹാർദ്ദ ദുഖവെള്ളിയും ശ്രീപാർത്ഥസാരഥി ക്ഷേത്ര ഉത്സവവും 

0
Img 20240330 203144

അമ്പലവയൽ: വളരെ പ്രസിദ്ധമായ പൊന്മുടിക്കോട്ട ശ്രീപാർത്ഥസാരഥി ക്ഷേത്ര ഉത്സവവും കുരിശുമുടി തീർത്ഥാടനവും ഒന്നിച്ചു വന്നത് മത സൗഹാർദ്ദത്തിന് ഉത്തമ ഉദാഹരണമായി.

അമ്പലവയൽ ഇടവകയുടെ പൊന്മുടിക്കോട്ട കുരിശുമുടി തീർത്ഥാടനം വളരെ ആഘോഷമായി നടന്നു.

പൊന്മുടി കോട്ട ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിനു സമീപമുള്ള കുരിശടിയിൽ ദു:ഖവെള്ളി ദിനാചരണത്തിൻ്റെ ഭാഗമായി മല കയറി എത്തുന്ന അമ്പലവയൽ ഇടവകക്കാരായ സഹോദര സമുദായത്തിന് ഭക്ഷണമൊരുക്കി വിളബിയത് പാർത്ഥസാരഥി ക്ഷേത്ര കമ്മറ്റിയുടെ വോളൻ്റിയർമാരാണ്. കഴിഞ്ഞ 12 വർഷമായി പാർത്ഥസാരഥി ക്ഷേത്ര കമ്മറ്റിയുടെ വോളൻ്റിയർമാർ തന്നെയാണ് മലകയറി വരുന്ന വിശ്വാസികൾക്ക് ഭക്ഷണം വിളമ്പുന്നത്.

അമ്പലവയൽ ടൗണിൽ നിന്ന് ആറ് കിലോമീറ്റർ അകലെ 700 അടി ഉയരത്തിലാണ് അമ്പലവും കുരിശടിയും സ്ഥിതി ചെയ്യുന്നത്. ഉത്സവത്തിനും ദു:ഖവെള്ളിയാഴ്ച മല കയറുന്ന വിശ്വാസികൾക്കും ഭക്ഷണം ഒരുക്കാൻ വേണ്ട കലവറ സാമഗ്രികൾ എത്തിക്കുന്നത് വളരെ സാഹസികമായി ചുമലിൽ കയറ്റിയാണ്.

ഇക്കൊല്ലം ദുഖവെള്ളിയാഴ്ച വിളമ്പാറുള്ള ഉച്ച ഊണി നേക്കാൾ വിപരീതമായി കുരിശുമുടി തീർത്ഥാടകർക്ക് വിഭവ സമൃദ്ധമായ സദ്യയും പായസവും ഒരുക്കി ക്ഷേത്രത്തിൻ്റെ ഊട്ടുപുരയിൽ തന്നെ വിളമ്പിയതും ഇരട്ടി മധുരമായി. ഇരു സമുദായത്തിലുംപ്പെട്ട ഭക്തജനങ്ങൾക്ക് ഒറ്റ പന്തിയിൽ വിളമ്പിയ സദ്യ ഇന്ത്യയിലെ മതസൗഹാർദ്ദത്തിന്റെ മാതൃകയാണ്.മറ്റൊരിടത്തും കാണാനാകാത്ത ഒത്തൊരുമയും കൂട്ടായ പ്രവർത്തനവും ഭക്തജനങ്ങൾക്ക് മറക്കാത്ത ഓർമ്മയായി.

തീർത്ഥയാത്ര മാനന്തവാടി രൂപതാ സഹായ മെത്രാൻ അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്തു. അമ്പലവയൽ വികാരി ഫാ.ചാക്കോ മേപ്പുറത്ത് നേതൃത്വം നല്കി. പൊന്മുടി കോട്ട ശ്രീപാർത്ഥസാരഥി ക്ഷേത്ര ഭാരവാഹികൾ മലമുകളിൽ സ്വീകരിച്ച ” അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ.സി.കെ യാമിനി വർമ്മ ‘തീർത്ഥാടകരെ അഭിസംബോധന ചെയ്തു സംസ്സാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *