May 15, 2024

പഴശ്ശിയുടെ മണ്ണ് എൻ.ഡി.എക്ക് പാകപ്പെടുന്നു ;കെ സുരേന്ദ്രൻ

0
20240330 215537

 

കൽപ്പറ്റ : വയനാട് ലോകസഭാ മണ്ഡലം ഭാരതീയ ജനതാ പാർട്ടി നേതൃത്വ നൽകുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന് പാകപ്പെടുകയാണെന്ന് എൻ ഡി എ സ്ഥാനാർഥി കെ സുരേന്ദ്രൻ. മുമ്പൊരിക്കലും ഇല്ലാത്ത തരംഗമാണ് ദേശീയ ജനാധിപത്യ സഖ്യത്തിന് അനുകൂലമായുള്ളത് എന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാറിന്റെ വികസന നേട്ടങ്ങൾ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ വിജയത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

 

രാജ്യത്തിലാകമാനം ദേശീയ ജനാധിപത്യ സഖ്യത്തിന് അനുകൂലമായിട്ടുള്ള രാഷ്ട്രീയ തരംഗം വയനാട്ടിലും പ്രതിഫലിക്കും എന്ന് അദ്ദേഹം പറഞ്ഞു. വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ജനങ്ങളുമായിട്ടുള്ള സമ്പർക്കത്തിൽ തനിക്ക് ഇതാണ് വ്യക്തമാകുന്നത്.

മോദി സർക്കാരിന്റെ ഗുണഫലം പറ്റാത്ത ഒരു കുടുംബം പോലും ഇല്ല എന്നുള്ളത് ദേശീയ ജനാധിപത്യ സഖ്യത്തിന് വളരെയധികം പ്രതീക്ഷ നൽകുന്ന ഒന്നാണ്. സാധാരണക്കാരായിരിക്കുന്ന ജനങ്ങളുടെ ഇടയിലേക്ക് ജനക്ഷേമ പദ്ധതികളുടെ ഒരു പെരുമഴയായിരുന്നു കഴിഞ്ഞ പത്തു വർഷക്കാലത്തെ മോദി ഭരണം.

സാധാരണക്കാരുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് മുൻതൂക്കം നൽകുന്നതിനോടൊപ്പം തന്നെ ഇന്ത്യ ഇന്നുവരെ ദർശിക്കാത്ത വികസനത്തിന്റെ കൊടുങ്കാറ്റ് ആയിരുന്നു രാജ്യം മുഴുവൻ ആഞ്ഞു വീശിയത്.

തൊഴിലുറപ്പ് പദ്ധതിയുടെ വേതനം 346 രൂപയാക്കി വർദ്ധിപ്പിച്ച മോദി സർക്കാരിന് അദ്ദേഹം ആശംസകൾ നേർന്നു.

ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ ഇണ്ടി സഖ്യം അങ്കലാപ്പിലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

നാലര ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച രാഹുലിന് വിജയപ്രതീക്ഷ പോലും അസ്തമിക്കുന്ന അവസ്ഥയാണ് ഉള്ളത്.

കേന്ദ്രത്തിൽ മൂന്നാമതും മോദി ഭരണം ഉറപ്പാണെന്നിരിക്കെ ദേശീയ ജനാധിപത്യ സഖ്യത്തിന് അനുകൂലമായി നിൽക്കുന്നതാണ് വയനാട്ടിന് ഉചിതമെന്ന് വയനാട്ടിലെ വോട്ടർമാർ കരുതുന്നു.

വയനാട്ടിലെ അടിസ്ഥാന പ്രശ്നങ്ങൾ ആയിരിക്കുന്ന വന്യമൃഗ ശല്യത്തിനും, നിലമ്പൂർ നെഞ്ചങ്കോട് റെയിൽപാദ വികസനത്തിനും, രാത്രി യാത്ര നിരോധനത്തിനും, ചുരം ബൈപ്പാസ് പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സാരഥിയുടെ വിജയത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ എന്നാണ് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന തനിക്ക് ബോധ്യപ്പെടുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

ദേശാടനക്കിളി പോലെ വന്നു പോകുന്ന ഒരു ജനപ്രതിനിധിയെ അല്ല വയനാടിന് ആവശ്യം. കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ ആറ് തവണ മാത്രമാണ് രാഹുൽ വയനാട്ടിൽ വന്നത്.വയനാടിന്റെ ജനകീയ പ്രശ്നങ്ങളിൽ ന ഇടപെടാനോ അതിന് പരിഹാരംകണ്ടെത്താനോഅദ്ദേഹത്തിന് സാധിച്ചില്ല.അതുകൊണ്ടുതന്നെ വയനാടിന്റെ സ്പന്ദനം അറിയുന്ന ഒരു സാരഥി എന്ന നിലയ്ക്ക് നാട്ടിലെ ജനങ്ങൾ തന്നോടൊപ്പം ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

 

കൽപ്പറ്റ നിയോജകമണ്ഡലത്തിലെ പൗര പ്രമുഖന്മാരെ സന്ദർശിക്കുന്ന പര്യടനത്തിന് കൽപ്പറ്റ നിയോജകമണ്ഡലം പ്രസിഡന്റ് ടി എം സുഭീഷ്, മുൻ ജില്ലാ പ്രസിഡന്റ്കെ പി മധു, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷാജിമോൻ, ശിവദാസ് വിനായക, കൽപ്പറ്റ പ്രസിഡന്റ്രാധാകൃഷ്ണൻ മടിയൂർ തുടങ്ങിയവർ നേതൃത്വം നൽകി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *