May 20, 2024

പ്രത്യാശയെ വരവേറ്റ് ഇന്ന് ഉത്ഥാനത്തിരുന്നാൾ 

0
Img 20240331 063544

മാനന്തവാടി: നോമ്പാചരണത്തിന്റെ വിശുദ്ധിയോടെ വിശ്വാസികള്‍ പ്രത്യാശയോടെ ആഘോഷിക്കുന്ന ഈസ്റ്റർ. ലോകത്തിന്‍റെ പാപങ്ങള്‍ സ്വയം ചുമലിൽ വഹിച്ച് ഗാഗുൽത്താമലയിൽ കുരിശുമരണം വരിച്ച യേശു മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ്മ പുതുക്കിയാണ് ലോകമെങ്ങുമുള്ള ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നത്. പ്രത്യാശയയുടെ കിരണം വീണ്ടും ഓരോ ഹൃദയങ്ങളിലും ഉദിച്ചു ഉയരുന്ന ദിവസമാണ് ഈസ്റ്റര്‍. ദുഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റര്‍.

കുരിശു മരണത്തിനു ശേഷം മൂന്നാം നാള്‍ യേശുനാഥൻ കല്ലറയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റതിന്റെ സ്മരണ പുതുക്കിയാണ് വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്. അതു കൊണ്ടു തന്നെ ഈസ്റ്ററെന്നാൽ വിശ്വാസികൾക്ക് ഉയർപ്പ് തിരുന്നാൾ കൂടിയാണ്. ദുഖ വെള്ളിയ്ക്കും കുരിശുമരണത്തിനും ശേഷം ഉയര്‍ത്തെഴുന്നേറ്റ യേശു, ഏത് പീഡാസഹനത്തിനും ശേഷം പ്രതീക്ഷയുടെ ഒരു പുലരി ഉണ്ടാകുമെന്ന സന്ദേശമാണ് തന്റെ ജീവിതത്തിലൂടെ ലോകത്തെ പഠിപ്പിച്ചത്.

പീഡാനുഭവത്തിനും കുരിശു മരണത്തിനും ശേഷം യേശുവിന്റെ വാക്ക് നിറവേറാന്‍ കാത്തിരുന്നവര്‍ക്ക് പുനരുദ്ധാനത്തിലൂടെ പ്രതീക്ഷയുടെ പുതിയ തിരിനാളം പകരുന്ന ദിനം കൂടിയാണ് ഈസ്റ്റര്‍.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *