May 16, 2024

കോണ്‍ഗ്രസിന്റെ ഉറപ്പുകള്‍ പങ്കുവെക്കാന്‍ കോളനി സന്ദര്‍ശിച്ച് രാഹുല്‍ഗാന്ധി

0
Img 20240403 201012

കല്‍പ്പറ്റ: കോണ്‍ഗ്രസ് ഉറപ്പുകള്‍ പങ്കുവെക്കാന്‍ കോളനി സന്ദര്‍ശനം നടത്തി രാഹുല്‍ഗാന്ധി. കല്‍പ്പറ്റ മരവയല്‍ ആദിവാസി കോളനിയിലാണ് രാഹുല്‍ഗാന്ധി അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി പുറത്തിറക്കിയ കോണ്‍ഗ്രസിന്റെ ഉറപ്പുകള്‍ പ്രതിപാദിക്കുന്ന കൈത്താങ്ങും കൈപ്പത്തി എന്ന പേരില്‍ പ്രസിദ്ധീകരിച്ച പ്രകടനപത്രിക (നീതി പത്രിക) പരിചയപ്പെടുത്തിയത്.

കോളനിയിലെ പാര്‍വതി-കണ്ണന്‍, ചാമി-തുറുമ്പി, അമ്മിണി-ഗോപാലന്‍, നാരായണന്‍, ബാലന്‍, അജിത്ത്, അപ്പു തുടങ്ങിയവരുടെ വീടുകളിലാണ് എ ഐ സി സി ജനറല്‍ സെക്രട്ടറിമായ പ്രിയങ്കാഗാന്ധിക്കും, കെ സി വേണുഗോപാലിനുമൊപ്പം രാഹുല്‍ഗാന്ധി സന്ദര്‍ശനം നടത്തിയത്. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ കോണ്‍ഗ്രസ് നല്‍കുന്ന ഉറപ്പുകളെ കുറിച്ചും നേതാക്കള്‍ കോളനിക്കാര്‍ക്ക് മുമ്പില്‍ വിവരിച്ചു.

കാര്‍ഷിക കടാശ്വാസവും, നിയമപരിരക്ഷയുള്ള താങ്ങുവിലയും ഉറപ്പ് നല്‍കി കടത്തില്‍ നിന്ന് മോചനം, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ ദേശീയ മിനിമം കൂലി 400 രൂപയാക്കല്‍, സാമൂഹ്യവും സാമ്പത്തികവുമായ നീതിയും തുല്യതയും ഉറപ്പുവരുത്താന്‍ രാജ്യത്തെ എല്ലാ വ്യക്തികളെയും സാമൂഹ്യ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി സെന്‍സസ്, അഭ്യസ്തവിദ്യരായ യുവാക്കള്‍ക്കെല്ലാം ജോലി ഉറപ്പ് നല്‍കുന്ന പദ്ധതി, നിര്‍ധന കുടുംബങ്ങളിലെ ഓരോ വനിതകള്‍ക്കും പ്രതിവര്‍ഷം ഒരു ലക്ഷം രൂപ നല്‍കുന്ന പദ്ധതി എന്നിങ്ങനെ കോണ്‍ഗ്രസ് ഉറപ്പുനല്‍കുന്ന പ്രകടനപത്രികയിലെ വിവിധ വിഷയങ്ങളെ കുറിച്ച് നേതാക്കള്‍ കോളനിയിലെ താമസക്കാര്‍ക്ക് മുമ്പില്‍ വിശദീകരിച്ചു.

അര മണിക്കൂറിലേറെ സമയം ചിലവഴിച്ചാണ് രാഹുല്‍ഗാന്ധിയും നേതാക്കളും ഇവിടെ നിന്നും മടങ്ങിയത്. എം എല്‍ എമാരായ അഡ്വ. ടി സിദ്ധിഖ്, എ പി അനില്‍കുമാര്‍ തുടങ്ങിയവരും രാഹുല്‍ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *