May 17, 2024

സ്കൂൾ, പ്ലസ് വൺ, കോളേജ് സ്പോർട്സ് അക്കാഡമികളിലേക്കുള്ള സോണ തെരഞ്ഞെടുപ്പ് ഏപ്രിൽ 16 മുതൽ 

0
Img 20240406 195350

കൽപ്പറ്റ: കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്പോർട്സ് അക്കാദമികളിലേക്ക് 2024-25 വർഷത്തേക്ക് 7, 8 ക്ലാസുകളിലേക്കും പ്ലസ് വൺ, ഒന്നാം വർഷ ഡിഗ്രി കോഴ്സുകളിലേക്കും, അണ്ടർ-14 വിമൺ ഫുട്ബോൾ അക്കാഡമിയിലേക്കും കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നതിനായി സോണൽ തല സെലക്ഷൻ ഏപ്രിൽ 16 മുത 30 വരെ നടത്തുന്നു.

അത്ലറ്റിക്സ്, ബാസ്കറ്റ്ബോൾ, ഫുട്ബോൾ, വോളിബോൾ എന്നീ ഇനങ്ങളിൽ ജില്ലാ സെലക്ഷനി പങ്കെടുത്തു യോഗ്യത നേടിയവർക്ക് മാത്രമേ സോണൽ സെലക്ഷനിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളു.

സ്വിമ്മിംഗ്, സൈക്ലിംഗ്, ബോക്സിംഗ്, ജൂഡോ, ഖോ-ഖോ, കബഡി, ഫെൻസിംഗ്, റസലിംഗ്, തയ്ക്വോണ്ടോ, ആർച്ചറി, നെറ്റ്ബോൾ, ഹോക്കി, ഹാന്റ്ബോൾ, സോഫ്റ്റ്ബോൾ (കോളേജ് മാത്രം), വെയ്റ്റ്ലിഫ്റ്റിംഗ് (കോളേജ് മാത്രം) എന്നീ കായികയിനങ്ങളിലേക്ക് നേരിട്ട് സോണൽ സെലക്ഷന് പങ്കെടുക്കാവുന്നതാണ്. കനോയിംഗ് ആന്റ് കയാക്കിംഗ്, റോവിംഗ് കായിക ഇനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മെയ് 3 ന് ആലപ്പുഴ ജില്ലയിൽ വെച്ച് നടത്തപ്പെടും.

വയനാട് ജില്ലയിലെ വിദ്യാർത്ഥികൾക്ക് ഏപ്രിൽ 18, 19 തീയ്യതികളി കോഴിക്കോട് ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ് ഗ്രൗണ്ട്, ഈസ്റ്റ് ഹില്ലിൽ വെച്ചാണ് സോണ തെരഞ്ഞെടുപ്പ് നടത്തപ്പെടുന്നത്.

സ്കുൾ പ്ലസ് വൺ കായിക താരങ്ങൾക്ക് ഏപ്രി 18 നും, കോളേജ് തല കായിക താരങ്ങൾക്ക് ഏപ്രിൽ 19 നുമാണ് സെലക്ഷൻ. ഫുട്ബോൾ, വോളീബോൾ, ബാസ്ക്കറ്റ്ബോൾ, അത്ലറ്റിക്സ് എന്നീ കായികയിനങ്ങൾ ഒഴികെ ജില്ലാതല സെലക്ഷൻ നടത്തിയിട്ടില്ലാത്ത മറ്റ് എല്ലാ കായികയിനങ്ങളിലെയും കായിക താരങ്ങൾക്ക് ഏത് ജില്ലയിൽ വേണമെങ്കിലും സോണൽ സെലക്ഷനിൽ പങ്കെടുക്കാവുന്നതാണ്.

സോണ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുവാൻ താ പര്യമുള്ള വിദ്യാർത്ഥികൾ www.sportscouncil.kerala.gov.in എന്ന വെബ്സൈറ്റി നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കേണ്ടതാണ്. കൂടാതെ സ്പോർട്സ് കിറ്റ്, വയസ്സു തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്കൂളി നിന്നുള്ള എലിജിബിലിറ്റി സർട്ടിഫിക്കറ്റ്, സ്പോർട്സിലെ പ്രാവീണ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം പ്രസ്തുത കേന്ദ്രത്തി രാവിലെ 8:30 നു മുമ്പായി റിപ്പോർട്ട് ചെയ്യേണ്ടതാണെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 04936-202658,0471-2330167 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *