May 21, 2024

സമഗ്രം സഫലം സെമിനാര്‍ നടത്തി.

0

ജില്ലാ പഞ്ചായത്ത് 2019-20 വര്‍ഷം പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന സമഗ്രം സഫലം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ജില്ലാതല സെമിനാര്‍ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. വിജയജ്വാല, വിജയഭേരി, യുവതീയുവാക്കള്‍ക്കുള്ള കായിക പരിശീലനം, അക്ഷരച്ചന്തം, ഡ്രോപ് ഔട്ട് ഫ്രീ വയനാട്, ഗോത്രജ്വാല എന്നീ പദ്ധതികള്‍ സി.കെ.പവിത്രന്‍, ടി.എഫ് ജോയി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഹണി.ജെ.അലക്‌സാണ്ടര്‍, എം.സുനില്‍കുമാര്‍, വി.ജെ.തോമസ് എന്നിവര്‍ വിശദീകരിച്ചു.  ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എ.ദേവകി, അംഗങ്ങളായ അഡ്വ. ഒ.ആര്‍ രഘു, ബിന്ദു മനോജ്, എന്‍.പി.കുഞ്ഞുമോള്‍, പി.ഇസ്മായില്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പ്രഭാകരന്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഇ.ജെ.ലീന, പൊതുവിദ്യാഭ്യാസ പ്രോഗ്രാം കോ-ഓഡിനേറ്റര്‍ എം.സുരേഷ് കുമാര്‍, ഡോ. കെ .പി.ഗോപിനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 
പദ്ധതികള്‍ സംബന്ധിച്ച ചര്‍ച്ചകളില്‍ എസ്എസ്‌കെ ജില്ലാ പ്രൊജക്റ്റ് ഓഫിസര്‍ ജി.എന്‍ ബാബുരാജ് മോഡറേറ്ററായിരുന്നു. കെ.വി.മത്തായി, സ്വപ്‌ന ആന്റണി, കെ.ഗിരീഷ്, ലിസി സണ്ണി, എ.കെ ഷാനവാസ് പങ്കെടുത്തു. 2019-20 വര്‍ഷം ഏഴു കോടി രൂപയുടെ പദ്ധതിയാണ് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *