May 19, 2024

ഡ്രോപ് ഔട്ട് ഫ്രീ വയനാട്” പദ്ധതി വിശദീകരണവും കോളനി സന്ദര്‍ശനവും

0
Dofw
മാനന്തവാടി: ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കാനായി പൊതുവിദ്യാഭ്യാസവകുപ്പ് എസ്.എസ്.എയിലൂടെ നടപ്പാക്കുന്ന “ഡ്രോപ് ഔട്ട് ഫ്രീ വയനാട്” പദ്ധതിയുടെ വിശദീകരണം ഗവ. എഞ്ചിനീയറിംഗ്  കോളേജിൽ നടന്നു. കുട്ടികളെ വിദ്യാലയങ്ങളിൽ എത്തിക്കുന്നതിനും പഠനം തുടരുന്നതിനും വിവിധ കലാ-കായിക-നൈപുണ്യ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനും നാഷണൽ സർവീസ്  സ്കീം വളണ്ടിയർമാരെ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എഞ്ചിനീയറിംഗ് കോളേജിൽ പരിപാടി സംഘടിപ്പിച്ചത്. എസ്.എസ്.എ ബ്ലോക്ക്  പ്രോഗ്രാം ഓഫീസർ സത്യൻ മാസ്റ്റർ പദ്ധതി വിശദീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് കോളേജിന്‍ സമീപത്തെ ഗോദാവരി കോളനിയിലെ വിവിധ പ്രവർത്തനങ്ങൾ  ഏറ്റെടുത്ത് നടത്തുമെന്ന്  പ്രോഗ്രാംഓഫീസർ ആബിദ് തറവട്ടത്ത്  അറിയിച്ചു. അസോസിയേറ്റ്  പ്രോഗ്രാം ഓഫീസർ ഗ്രീഷ്മഎൻ.ആർ, വളണ്ടിയർ സെക്രട്ടറിമാരായ രെജീഷ് എം, മുഹമ്മദ്ഹാഷിർ ഐ.പി എന്നിവർ പ്രസംഗിച്ചു. ശേഷം എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ഗോദാവരി കോളനിയിലെ  ഊരുവിദ്യാകേന്ദ്രം സന്ദര്‍ശിക്കുകയും  കുട്ടികളുമായി സംവദിക്കുകയും  ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *