May 19, 2024

കര്‍മ്മ 2017 എഡ്യു ടെക് ഫെസ്റ്റ് 24,25 തീയതികളില്‍

0
മാനന്തവാടി: ദ്വാരക ടെക്നിക്കല്‍ ഹൈസ്കൂളിന്‍റെ നേതൃത്വത്തില്‍ നവംബര്‍ 24,25 തീയതികളിലായി കര്‍മ്മ 2017 എന്ന പേരില്‍ സ്കൂളില്‍   എഡ്യു ടെക് ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിദ്യാഭ്യാസ, ശാസ്ത്ര സാങ്കേതിക. വിനോദ പ്രദര്‍ശനത്തില്‍ പോസ്റ്റല്‍, ബി എസ് എന്‍ എല്‍, ഫോറസ്റ്റ്,എക്സൈസ്, ഫയര്‍ ആന്‍ഡ്‌ റസ്ക്യൂ,ആരോഗ്യം, മോട്ടോര്‍ വാഹനം തുടങ്ങിയ ഗവ വകുപ്പുകളും അനര്‍ട്ട്, മുള വികസന കോര്‍പറേഷന്‍, സി ഡി എസ് തുടങ്ങിയ ഏജന്‍സികളും ഒപ്പം വൈത്തിരി വെറ്റിനറി മെഡിക്കല്‍കോളേജ്, ഗവ എഞ്ചിനിയറിംഗ് കോളേജ്, മേപ്പാടി, മീനങ്ങാടി ഗവ പൊളിടെക്നിക്ക് കോളേജുകള്‍,മാനന്തവാടി ഗവ കോളേജ്, ബി എഡ് സെന്‍റര്‍, തുടങ്ങി വിവിധ കോളേജുകള്‍,സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്കൂളുകള്‍ തുടങ്ങിയവയൊരുക്കുന്ന സ്റ്റാളുകള്‍ ഉണ്ടാകും. സ്കൂള്‍, കോളേജ് തലത്തില്‍ പ്രൊജക്റ്റ്‌ മത്സരവും സംഘടിപ്പിക്കും. കോളേജ് തലത്തില്‍ ഒന്നാം സ്ഥാനത്തിന് 20000 രൂപയും, സ്കൂള്‍ തലത്തില്‍ 10000 രൂപയും പ്രൈസ് മണി ഉണ്ടായിരിക്കും.സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഇന്റര്‍ സ്കൂള്‍ ക്വിസ് മത്സരവും സംഘടിപ്പിക്കും. മത്സരത്തില്‍ ഒരു സ്കൂളില്‍ നിന്നും 2 കുട്ടികള്‍ക്ക് പങ്കെടുക്കാം. വിജയികള്‍ക്ക് 5000, 3000, 2000 എന്നിങ്ങനെ ക്യാഷ് പ്രൈസും, ട്രോഫിയും നല്‍കും.  ക്വിസ്, പ്രൊജക്റ്റ്‌ മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ നവംബര്‍ 20 മുമ്പായി ഓണ്‍ലൈന്‍ ആയോ ഫോണ്‍ മുഖേനേയോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പ്രദര്‍ശനത്തിന്‍റെ  ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ച  ജി ഐ എഫ് ഡി കെട്ടിടത്തിന്‍റെ ഉദ്ഘാടനവും 24 ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന പൊതുസമ്മേളനവും തുടര്‍ന്ന്  ജെ ഐ എഫ് ഡി വിദ്യാര്‍ഥികളുടെ ഫാഷന്‍ ഷോ, ഫോക് ലോര്‍ അവാര്‍ഡ് ജേതാവ്  മാത്യൂസിന്റെ നാടന്‍പാട്ട്, വിവിധ കലാപരിപാടികള്‍ എന്നിവ ഉണ്ടാകും. 25 ന് രാവിലെ 10 ന്  ഇന്റര്‍ സ്കൂള്‍ ക്വിസ് മത്സര൦, തുടര്‍ന്ന് പ്രതിഭകള്‍- അതിഥികള്‍ എന്ന പേരില്‍ പ്രതിഭാധനരായ പൂര്‍വവിദ്യാര്‍ഥികളുമായുള്ള അഭിമുഖം, വൈകുന്നേരം 3 മണിക്ക്  ഫയര്‍ ആന്‍ഡ് റസ്ക്യൂ സര്‍വീസിന്‍റെ  മോക്ക്ഡ്രില്‍ എന്നിവയും നടക്കും. പ്രദര്‍ശനത്തില്‍ പ്രവേശനം സൗജന്യമായിരിക്കുമെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍,വൈസ് പ്രസിഡന്റ് നജ്മുദ്ദീന്‍ മൂടമ്പത്ത്, വാര്‍ഡ്‌ മെമ്പര്‍ കെ കെ അംബുജാക്ഷി,  വി പുരുഷോത്തമന്‍, കെ ജി ഫിലിപ്പോസ്, സി സുനിത, ശ്രീനിവാസന്‍, ഷക്കീര്‍ അലി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9497754848, 9495175504
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *