May 15, 2024

ഊരുവിദ്യാലയത്തിൽ ശിശുദിനം ആഘോഷിച്ച് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ

0
Img 20171116 Wa0000
വേറിട്ട രീതിയിൽ ശിശുദിന ആഘോഷം
മാനന്തവാടി : വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ദത്ത് ഗ്രാമമായ ഗോദാവരി ട്രൈബൽ കോളനിയിലെ ഊരുവിദ്യാലയത്തിൽ ശിശുദിനം ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി ഊരുവിദ്യാലയത്തിലെ കുട്ടികൾക്കായി മിഠായി പെറുക്കൽ,ബലൂൺ പൊട്ടിക്കൽ തുടങ്ങീ മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികളുടെയും വളണ്ടിയർമാരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി. വിജയികൾക്കുള്ള സമ്മാനങ്ങൾ പ്രോഗ്രാം ഓഫീസർ ആബിദ് തറവട്ടത്ത് വിതരണം ചെയ്തു. ‘ഡ്രോപ് ഔട്ട് ഫ്രീ വയനാട്’ പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഊരുവിദ്യാലയത്തിൽ ആഘോഷം സംഘടിപ്പിച്ചത്.  ഊരുമൂപ്പൻ സി.പി.രാജൻ, പ്രോഗ്രാം ഓഫീസർ ആബിദ് തറവട്ടത്ത്,വിദ്യാ വളണ്ടിയർ അമ്മുക്കുട്ടി, വളണ്ടിയർ സെക്രട്ടറിമാരായ മുഹമ്മദ് ഹാഷിർ ഐ.പി, രെജീഷ് എം എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ: വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ഗോദാവരി ട്രൈബൽ കോളനിയിലെ ഊരുവിദ്യാലയത്തിൽ നടന്ന ശിശുദിനാഘോഷത്തിൽ നിന്ന്

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *