April 29, 2024

സംഗീതാസ്വാദകരുടെ മനസ്സ് കീഴടക്കി പണ്ഡിറ്റ് രമേഷ് നാരായൺ

0
Dsc 1103

മാനന്തവാടി: പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ  ഭാഗമായി  വയലാർ അനുസ്മരണവും സംഗീത നിശയും സംഘടിപ്പിച്ചു. ഗ്രന്ഥാലയം ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് രമേഷ് നാരായൺ മുഖ്യ പ്രഭാഷണം  നടത്തി. മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ വി.ആർ പ്രവീജ് ഉദ്ഘാടനം ചെയ്തു.

മികച്ച ഗായികക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് മധുശ്രീ, പണ്ഡിറ്റ് രമേഷ് നാരായൺ എന്നിവർ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച്  വിശദീകരിച്ച് നടത്തിയ ആലാപനം വ്യത്യസ്ത അനുഭവമായി. ചെയർപേഴ്സൺ  വി.ആർ പ്രവീജ് പണ്ഡിറ്റ് രമേഷ് നാരായണിനെ ആദരിച്ചു.

ഹിന്ദുസ്ഥാനി സംഗീതജ്ഞൻ വിജയ് സൂർസെൻ, പ്രസാദ് വി.കെ, ഷാജൻ ജോസ്, റോയ്സൺ പിലാക്കാവ് മുതലായർ സംസാരിച്ചു. ചടങ്ങിൽ നഗരസഭാ തുടർന്ന് വയലാറിന്റെ അനശ്വര ഗാനങ്ങൾ ഉൾപ്പെടുത്തിയ സംഗീതനിശ അരങ്ങേറി. സിറിയക് ടി സൈമൺ, വിപിൻ സ്വരലയ, മുഹമ്മദ് കുട്ടി, ആശ, സാനിയ ആൽഫി, സതീദേവി, ഉണ്ണി, നിഖില മോഹൻ മുതലായവർ ഗാനങ്ങൾ ആലപിച്ചു.


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *