May 19, 2024

വിശുദ്ധരുടെ ജീവിതം വിശ്വാസികൾ മാതൃകയാക്കണം; ഡോ. ഏബ്രഹാം മാർ എപ്പിഫാനിയോസ്

0
Parumala
മാനന്തവാടി:വിശുദ്ധരുടെ ജീവിത മാതൃക പിൻതുടരാൻ വിശ്വാസികൾക്ക് സാധിക്കമണെന്ന് മാതൃകയാക്കണമെന്ന് ബത്തേരി ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ എപ്പിഫാനിയോസ് പറഞ്ഞു. പരുമലനഗർ മോർ ഗ്രിഗോറിയോസ് ഒാർത്തഡോക്സ് പളളിയിൽ
പരുമല തിരുമേനിയുടെ തിരുശേഷിപ്പ് പ്രതിഷ്ഠ നിർവഹിച്ച ശേഷം
സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറൂർ സെന്റ് മേരീസ് പളളിയിൽ നിന്ന് ഘോഷയാത്രയായി എഴുന്നളളിച്ച തിരുശേഷിപ്പ് വികാരി ഫാ. അജു ഫിലിപ്പിന്റെ നേതൃത്വത്തിൽ വിശ്വാസികൾ സ്വീകരിച്ചു. പരുമല തിരുമേനിയുടെ ഒാർമ്മപ്പെരുന്നാളിന്റെ ഭാഗമായി നടന്ന കുർബാനക്ക് ഡോ. ഏബ്രഹാം മാർ എപ്പിഫാനിയോസ് മുഖ്യ കാർമ്മികത്വം വഹിച്ചു. സ്മരണിക
പ്രകാശനം, പ്രദക്ഷിണം, ആശീർവാദം, സ്നേഹവിരുന്ന് എന്നിവ നടന്നു. 19ന് രാവിലെ കുർബാനക്ക് വെരി. റവ. ജോർജ് മോടിയിൽ കോർഎപ്പിസ്കോപ്പാ റമ്പാൻ കാർമ്മികത്വം വഹിക്കും. തുടർന്ന് ജില്ലാ ആശുപത്രി രക്തബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യംപ് നടക്കും. ഉച്ചക്ക് ഒന്നിന് കൊടിയിറക്കുന്നതോടെ തിരുനാൾ സമാപിക്കും. വയനാട്ടിൽ പരുമല തിരുമേനിയുടെ
നാമത്തിൽ സ്ഥാപിതമായ ആദ്യ ദേവാലയമാണ് പരുമല നഗറിലേത്. വടക്കേ വയനാട്ടിൽ ആദ്യമായാണ് മഹാപരിശുദ്ധനായ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിക്കുന്നത്. തിരുശേഷിപ്പ് സ്ഥാപിതമായതോടെ ഇൗ  ദേവാലയം തീർഥാനട കേന്ദ്രമായി മാറാൻ ഒരുങ്ങുകയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *