June 16, 2025

കുറുവാ ദ്വീപിനെ നശിപ്പിക്കാനുള്ള നീക്കത്തിൽ നിന്നും ഇടതുപക്ഷം പിന്തിരിയണം.

0

By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി.ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കുറുവ ദ്വീപിനെ നശിപ്പിക്കാനുള്ള നീക്കത്തിൽ നിന്നും ഇടതുപക്ഷം പിന്തിരിയണമെന്ന് കുറുവ കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.ഇന്ത്യക്കകത്ത് നിന്നും പുറത്ത് നിന്നുമായി ധാരാളം സഞ്ചാരികൾ ജില്ലയിലെത്തുന്നുണ്ട്. ഇവിടുത്തെ കാലാവസ്ഥയും പ്രകൃതി രമണീയമായ കാഴ്ചകളും വന്യമൃഗസങ്കേതങ്ങളും .സഞ്ചാരികളെ ആകർഷിക്കുന്നു.വയനാടിന്റെ വളർച്ച ടൂറിസത്തേ ആശ്രയിച്ചാണ് ഇപ്പോൾ മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്.ഭരണത്തിന്റ് മറവിൽ ചില സ്വർത്ഥമതികൾ പരാതികൾ നൽകിയതിന്റ് അടിസ്ഥാനത്തിൽ ദിവസം 400 പേരെ മാത്രമെ ദ്വീപിൽ പ്രവേശിപ്പിക്കു എന്ന് തീരുമാനിച്ചിരിക്കുന്നു. ആരാണ് ഈ തിരുമാനം എടുത്തതെന്ന് പൊതുജനത്തിന് മുന്നിൽ തുറന്ന് പറയണം.സി.പി.എമ്മും സി.പിഐയും മാറി മാറി പ്രസ്താവനകൾ ഇറക്കി ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുകയാണ്.കുറുവാ ദ്വീപിനെ ആശ്രയിച്ച് നൂറുകണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. പയ്യമ്പള്ളി, പുൽപ്പള്ളി, പാൽവെളിച്ചം മേഖലകളിലെ അഭൂതപൂർവ്വമായ വളർച്ചെയാണ് കടക്ക് കത്തി വെച്ചിരിക്കുന്നത്. കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനുള്ള ക്രമീകരണങ്ങൾ കുറുവയിൽ വരുത്തുകയും അനാവശ്യ നിയന്ത്രണങ്ങൾ എടുത്ത് കളയുകയും ചെയ്യണം.സി പി എമ്മിന്റ് ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ കുറുവാ വികസന സമിതിയുടെ പേര് പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുന്നത് തിരിച്ചറിയണം കുറുവ ഡിഎംസി ചെയർമാൻ എം എൽ എ യും വൈസ് ചെയർമാൻ നഗരസഭ ചെയർപേഴ്സസണുമാണ് ഇവർ സമരം ചെയ്യുമെന്ന് പറയുന്നതിന്റ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.വാർത്താ സമ്മേള ന ത്തിൽ നഗരസഭ പ്രതിപക്ഷ നേതാവ് ജേക്കബ് സെബാസ്റ്റ്യൻ, കൗൺസിലർ ഹരിചാലിഗദ്ധ, ജോൺസൺ പാപ്പിനിശ്ശേരി, ബാബു തടത്തിൽ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *