May 20, 2024

മാനന്തവാടി ഗവ ഹൈസ്കൂളിലെ റിട്ട. പ്രധാനാധ്യാപകൻ കണിയാരം കുടക്കച്ചിറ കെ.എം. ഫിലിപ്പ് (97) നിര്യാതനായി

0
Mty Philip 21
മാനന്തവാടി ഗവ ഹൈസ്കൂളിലെ റിട്ട. പ്രധാനാധ്യാപകൻ കണിയാരം കുടക്കച്ചിറ
കെ.എം. ഫിലിപ്പ് (97) നിര്യാതനായി. മാനന്തവാടി ബ്ളോക്ക് കോ–ഒാപ്പറേറ്റീവ്
സ്റ്റോർ സ്ഥാപക ഡയറക്ടർ, കെഎസ്എസ്പിയു ബ്ളോക്ക് സെക്രട്ടറി, മാനന്തവാടി
ലയൺസ് ക്ളബ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സംസ്കാരം
ഇന്ന് വൈകിട്ട് അഞ്ചിന് മാനന്തവാടി കണിയാരം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ.
ഭാര്യ: പരേതയായ മേരി ഫിലിപ്പ് (പാലാ മനിയാനിക്കൽ കുടുംബാഗം). മക്കൾ:
ആർട്ടിസ്റ്റ് കെ.പി. തോമസ്( റിട്ട. എസ്ഐബി, തിരുവനന്തപുരം), സിറിയക്
ഫിലിപ്പ്(മൈസൂരു), ബാബു ഫിലിപ്പ്(റിട്ട. പ്രാധാനാധ്യാപകൻ ജിഎച്ച്എസ്എസ്,
തലപ്പുഴ), ലിസി ഫിലിപ്പ്(റിട്ട. പ്രധാനാധ്യാപിക, ജിയുപിഎസ്
ചുങ്കക്കുന്ന്), ഫിലിപ്പ് സെബാസ്റ്റ്യൻ(അധ്യാപകൻ, ഡിപിഎസ് ദുബായ്),
അലക്സ് ഫിലിപ്പ്(കെജിബി കാട്ടിക്കുളം), പരേതരായ ജോണി, സണ്ണി പയ്യമ്പളളി.
മരുമക്കൾ: മോളി മോളോപ്പറമ്പിൽ(റിട്ട. കാനറാ ബാങ്ക്, തിരുവനന്തപുരം),
സെലിൻ ഉള്ളോപ്പളളിൽ പയ്യമ്പളളി. പ്രൊഫ. ലിസി കിഴക്കേക്കര(സെന്റ്.
ഫിലോമിന കോളജ് മൈസൂരു), ആലീസ് ജോസഫ്(റിട്ട. പ്രധാനാധ്യാപിക, പയ്യമ്പളളി
എസ്|സി എച്ച്എസ്എസ്, പയ്യമ്പളളി), ജോസഫ് കോച്ചേരി (റിട്ട അധ്യാപികൻ,
സെന്റ് തോമസ് എച്ച്എസ് കേളകം), മിനി മൂക്കൻതോട്ടം പാല(അധ്യാപിക ദുബായ്),
സിൽവി ജേക്കബ് മുഞ്ഞനാട്ട്(അധ്യാപിക, ജിയുപിഎസ്, തലപ്പുഴ). സഹോദരങ്ങൾ:
പരേതനായ കെ.എം. ചാണ്ടി, പരേതയായ പെണ്ണമ്മ, എരഞ്ഞിക്കൽ കോതമംഗലം.
വയനാട്ടിലെ ആദ്യ കുടിയേറ്റകർഷകൻ ബെനെമേരേന്റി കെ.പി. മാത്യുവിന്റെ
പുത്രനാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *