May 16, 2024

തൊഴിലുറപ്പ്: സംസ്ഥാനത്ത് കൂടുതല്‍ കുടുംബങ്ങള്‍ക്ക് 150 ദിനം തൊഴില്‍ നല്‍കി വയനാട് ഒന്നാമത്

0
സംസ്ഥാനത്ത് 1661 കുടുംബങ്ങള്‍ക്ക് 150 ദിവസം തൊഴില്‍ നല്‍കി വയനാട് ജില്ല
സംസ്ഥാനത്ത് ഒന്നാമതെത്തി. രണ്ടാമതെത്തിയ ആലപ്പുഴ ജില്ല 1081 കുടുംബങ്ങള്‍ക്കാണ് 150 ദിവസം തൊഴില്‍ ലഭ്യമാക്കിയത്. 31.31 ലക്ഷം തൊഴില്‍ ദിനങ്ങ ളാണ് സൃഷ്ടിച്ചത്.
ജില്ലയില്‍ 9693 കുടും ബ ങ്ങള്‍ 100 ദിവസം തൊഴില്‍ പൂര്‍ത്തിയാക്കി. വനാവകാശ
നിയമം അനു സരിച്ച് മാറ്റിപാര്‍പ്പി ച്ച 30 കുടുംബങ്ങള്‍ക്ക് 150 ദിവസവും പട്ടിക വര്‍ഗ വിഭാഗത്തിലെ മൂന്നു കുടുംബങ്ങള്‍ക്ക് 200 ദിവസവും തൊഴില്‍ നല്‍കാനും ജില്ലയ്ക്ക് കഴിഞ്ഞു.
വയനാട് ജില്ലയില്‍ ഒരു ഗ്രാമ പ ഞ്ചായത്ത് ശരാശരി 1,36,165 തൊഴില്‍ ദിനങ്ങള്‍ 
നല്‍കി. സംസ്ഥാന ശരാശരി 65771 ആണ്. ജില്ലയില്‍ ശരാശരി ഒരു ഗ്രാമ പഞ്ചായത്ത്
ചെലവഴിച്ചത് 398.77 ലക്ഷം രൂപയാണ്. സംസ്ഥാന ശരാശരി 202.59 ആണ്. ഇതിലും വയനാട്
ജില്ലയാണ് മുന്നില്‍. എസ്. ടി വിഭാഗ ത്തിലുള്ള കുടുംബ ങ്ങള്‍ക്ക് ശരാശരി 60
ദിവസം തൊഴില്‍ നല്‍കിയും ജില്ല നേട്ടത്തിന്റെ പട്ടികയില്‍ ഇടം പിടിച്ചു.
 ജൂണ്‍ 5ന് ലോക പരിസ്ഥിതി ദിനത്തില്‍ നടുന്നതിന് 14 ലക്ഷം വൃക്ഷത്തൈകള്‍
ഉദ്പാദിപ്പിച്ചിട്ടുണ്ട്. നൂല്‍പുഴ ഗ്രാമ പഞ്ചായത്തില്‍ നിര്‍ധനരായ 250 കുടുംബ ങ്ങള്‍ക്ക്
തൊഴുത്തുകള്‍ നില്‍മിച്ചു നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. ഇവിടെ തീറ്റപ്പുല്‍ കൃഷിയും
ആരംഭിക്കും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *