May 21, 2024

വയനാടിന്റെ വിനോദ സഞ്ചാര വികസനത്തിന് ദീര്‍ഘകാല കാഴ്ചപ്പാടോടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം

0
വയനാടിന്റെ വിനോദ സഞ്ചാര വികസനത്തിന് ദീര്‍ഘകാല കാഴ്ചപ്പാടോടെ മാസ്റ്റര്‍
പ്ലാന്‍ തയ്യാറാക്കണമെന്ന് പൊലിക 2018 സെമിനാര്‍ ആവശ്യപ്പെട്ടു. ജില്ലയുടെ വികസനത്തിന് ഊര്‍ജം പകരുന്ന വിനോദസഞ്ചാരത്തിന്റെ പുതിയ സാധ്യതകളും പ്രശ്‌നങ്ങളും
'വേ ഫോര്‍വേഡ് ഫോര്‍ വണ്ടര്‍ഫുള്‍ വയനാട്' സെമിനാര്‍ ചര്‍ച്ച ചെയ്തു. ഇതര ജില്ലകളെ
അപേക്ഷിച്ച് ജില്ലയിലെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണം കുറവാണെന്ന് വിലയിരുത്തി.
2017 ല്‍ 8,995 വിദേശ സഞ്ചാരികള്‍ ജില്ലയിലെത്തി. അതേ സമയം, 4,53,000 വിദേശികള്‍
എറണാകുളം ജില്ലയിലെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. 4,20,000 സഞ്ചാരികള്‍ തിരുവനന്തപുരത്തെത്തി.ആഭ്യന്തര വിനോദസഞ്ചാരികളുടെ കാര്യവും മറിച്ചല്ല. എറണാകുളത്ത് 32 ലക്ഷവും തിരുവനന്തപുരത്ത് 24 ലക്ഷവും സഞ്ചാരികള്‍ എത്തിയ സ്ഥാനത്ത് വയനാട്ടിലെത്തിയവരുടെ എണ്ണം 8,15,000 മാത്രമാണ്.
 രാജ്യങ്ങളുടെ കണക്കെടുത്താല്‍ ഇന്ത്യയിലെ ജിഡിപി വളര്‍ച്ച 6.3ശതമാനമാണ്. അതേസമയം, കെനിയ, താന്‍സാനിയ, തായ്‌ലന്റ്, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ ജിഡിപി വളര്‍ച്ച
യഥാക്രമം 23, 19.5, 12, 8.9 എന്നിങ്ങനെയാണ്. വിനോദസഞ്ചാരികള്‍ എത്തുന്നതു വഴി ജിഡിപി വളര്‍ച്ചയില്‍ കാര്യമായ മാറ്റമുണ്ടാക്കാനാവും. ഇതിനായി ടൂറിസം കേന്ദ്ര
ങ്ങളിലെ അടിസ്ഥാന സൗകര്യവികസനം ത്വരിതപ്പെടുത്തണമെന്നു സെമിനാറില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന യാത്രാ
സംവിധാനങ്ങള്‍ വേണം. കണ്ണൂര്‍ വിമാനത്താവളം പൂര്‍ണ തോതില്‍ പ്രവര്‍ത്തന ക്ഷമമാവുന്നതോടെ തുടങ്ങുന്ന 'ഉഡാന്‍' സര്‍വീസുകള്‍ ടൂറിസം മേഖലയ്ക്ക് ഗുണം ചെയ്യും.
പൂക്കോട്, ബാണാസുര സാഗര്‍ പോലുള്ള ടൂറിസം കേന്ദ്രങ്ങളില്‍ പൊതു അവധി ദിവസങ്ങളില്‍ ടിക്കറ്റെടുക്കാനും മറ്റുമായി വരിനില്‍ക്കേ അവസ്ഥയുണ്ട്. പലപ്പോഴും കേന്ദ്രത്തില്‍ ഒരിടത്തു മാത്രമാണ് തിരക്ക് അനുഭവപ്പെടുന്നത്. ഇതു പരിഹരിക്കാന്‍ ക്രൗഡ് മാനേജ്‌മെന്റ്
സംവിധാനം കാര്യക്ഷമമാക്കണമെന്നു നിര്‍ദേശമുയര്‍ന്നു.
സഞ്ചാരീ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിന് ത്രീ സി ഫോര്‍മുല (കോഫി, കണ്‍വീനിയന്‍സ്, കംഫര്‍ട്ട്) ഡ ബ്ല്യുടിഒ മുന്നോട്ടുവച്ചു. പാര്‍ക്കിങ് ഏരിയകള്‍ സാധ്യമാക്കിയാല്‍
കൂടുതല്‍ പേരെ ആകര്‍ഷിക്കാം. സൂചിപ്പാറ, മീന്‍മുട്ടി പോലുള്ള സ്ഥലങ്ങളില്‍ വസ്ത്രം
മാറാനുള്ള സംവിധാനങ്ങളും അപ്രോച്ച് റോഡുകളും നിര്‍മിക്കണം. ടൂറിസം കേന്ദ്രങ്ങളില്‍ വര്‍ഷത്തില്‍ നിശ്ചിത സമയപരിധി ക്ലോസിങ് പിരിയഡായി ഏകീകരിക്കണം.
മുത്തങ്ങയില്‍ മികച്ച സഫാരി സംവിധാനമൊരുക്കുക, ടോയ്‌ലറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുക, പരിശീലനം ലഭിച്ച ആദിവാസി യുവാക്കളെ ഗൈഡുകളായി നിയമിക്കുക, വന്യമൃഗ ങ്ങളെ ശല്യം ചെ യ്യുന്നവരില്‍ നിന്ന് പിഴയീടാക്കുക, പൊതുജന പങ്കാളിത്തത്തോടെ ടൂറിസം കേന്ദ്രങ്ങള്‍ ശാക്തീകരിക്കുക എന്നീ നിര്‍ദേശങ്ങളുമുയര്‍ന്നു.
 വയനാട് ടൂറിസം ഓര്‍ഗ നൈസേഷന്‍ പ്രസിഡന്റ് വാഞ്ചീശ്വരന്‍, സിബിരാജ് രവീന്ദ്രന്‍, 
ജോണി ടോം, ഡിടിപിസി സെക്രട്ടറി ബി ആനന്ദ്, അജിത്ത്, സംരംഭകര്‍, ടൂറിസം ഗൈഡുകള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *