May 21, 2024

ആദിവാസി ഭവന നിര്‍മ്മാണം ജില്ലയില്‍ 4832 വീടുകള്‍ പൂര്‍ത്തിയാവുന്നു

0
tmptitle

tmptitle

ജില്ലയില്‍ ആദിവാസി വിഭാഗത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍  പട്ടികവര്‍ഗ വികസനവകുപ്പ് മുഖേന 2016-17 സാമ്പത്തിക വര്‍ഷം പട്ടികവര്‍ഗക്കാര്‍ക്ക് 4832 വീടുകള്‍ അനുവദിച്ചു. ഇവയുടെ നിര്‍മാണം ഘട്ടംഘട്ടമായി പുരോഗമിക്കുകയാണ്. 2013ല്‍ പട്ടികവര്‍ഗ വികസനവകുപ്പ് നടത്തിയ കണക്കെടുപ്പില്‍ ജില്ലയില്‍ 8,818 ഭൂമിയില്ലാത്ത കുടുംബങ്ങളുണ്ടെന്നു കണ്ടെത്തിയിരുന്നു. ഇവരില്‍ 679 പേര്‍ക്ക് വിവിധ പദ്ധതികള്‍ മുഖേന ഭൂമി വാങ്ങി നല്‍കി. ഭൂമി വില്‍ക്കാന്‍ തയ്യാറുള്ളവരില്‍ നിന്നും വിലയ്ക്കു വാങ്ങി ഭൂരഹിതര്‍ക്ക് ഘട്ടംഘട്ടമായി വിതരണം ചെയ്യുകയാണ് ലക്ഷ്യം. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുവദിച്ച 7693.2257 ഹെക്റ്റര്‍ ഭൂമി ലഭ്യമാക്കുന്നതിന് നടപടിയെടുത്തു വരികയാണെന്നും അധികൃതര്‍ അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷം ഭവനരഹിതരായ മുഴുവന്‍ പട്ടികവര്‍ഗക്കാര്‍ക്കും വീട് ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഭവനനിര്‍മാണ ഗ്രാന്റായി പട്ടികവര്‍ഗ വികസനവകുപ്പ് നിലവില്‍ 3.50 ലക്ഷം രൂപയാണ് അനുവദിക്കുന്നത്.ഇതു നാലു ഗഡുക്കളായി വിതരണം ചെയ്തുവരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍  ഈയിനത്തില്‍ 10,18,542,557 രൂപയാണ് ചെലവഴിച്ചത്. ഭൂമി വാങ്ങി പട്ടികവര്‍ഗക്കാരെ പുനരധിവസിപ്പിക്കുന്നതിന് 69,66,824 രൂപ വിനിയോഗിച്ചു.
  പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി 41,44,39,933 രൂപയാണ് വിനിയോഗിച്ചത്. സര്‍ക്കാര്‍ അംഗീകൃത കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് ലംപ്‌സം ഗ്രാന്റ്, പ്രതിമാസ സ്റ്റൈപന്റ്, പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് പ്രോല്‍സാഹന ധനസഹായ വിതരണം, 9, 10 ക്ലാസുകളിലെ കുട്ടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പദ്ധതി പ്രകാരമുള്ള ധനസഹായം, പ്രഫഷനല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്ക് ലാപ്‌ടോപ്, തുടര്‍പഠന സഹായം, ഗോത്രസാരഥി പദ്ധതി, മെന്റര്‍ ടീച്ചര്‍ നിയമനം, പട്ടികവര്‍ഗ കോളനികളില്‍ സാമൂഹിക പഠനമുറികള്‍ തുടങ്ങിയവയാണ് വകുപ്പ് മുഖേനയുള്ള സേവനങ്ങള്‍. ഇതിനു പുറമെ ജില്ലയില്‍ അഞ്ചു മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, 27 പ്രീമെട്രിക് ഹോസ്റ്റലുകള്‍ എന്നിവയുടെ സുഗമമായ പ്രവര്‍ത്തനത്തിനും തുക ചെലവഴിക്കുന്നു. ആരോഗ്യമേഖലയില്‍ പട്ടികവര്‍ഗ വികസനവകുപ്പ് മുഖേന ഭക്ഷ്യസഹായ പദ്ധതി, ഓണക്കിറ്റ് വിതരണം, അങ്കണവാടി പോഷകാഹാര പദ്ധതി, സ്‌കൂള്‍ പ്രഭാതഭക്ഷണം, ഉച്ചക്കഞ്ഞി വിതരണ പദ്ധതി എന്നിവ നടപ്പാക്കിവരുന്നു. കുടുംബശ്രീയുമായി ചേര്‍ന്ന് നടപ്പാക്കുന്ന കമ്മ്യൂണിറ്റി കിച്ചന്‍ പദ്ധതിയും പുരോഗമിക്കുകയാണ്. രണ്ടുവര്‍ഷത്തിനകം ഈ മേഖലയില്‍ 140994878 രൂപ ചെലവഴിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ആധുനിക ചികില്‍സ, സമഗ്ര ആരോഗ്യസുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചികില്‍സാ ധനസഹായം, ആശുപത്രികളില്‍ പ്രമോട്ടര്‍മാരുടെ സേവനം എന്നിവ ലഭ്യമാക്കുന്നു. രോഗികളെ ആശുപത്രികളില്‍ എത്തിക്കുന്നതിന് വകുപ്പിന്റെ ആറ് ആംബുലന്‍സുകളും ആരോഗ്യവകുപ്പിന്റെ കീഴില്‍ സഞ്ചരിക്കുന്ന മെഡിക്കല്‍ യൂനിറ്റുകളും പ്രവര്‍ത്തിച്ചുവരുന്നു. 
തൊഴില്‍ മേഖലയില്‍ വൈവിധ്യമാര്‍ന്ന പദ്ധതികളാണ് നടപ്പാക്കിവരുന്നത്. പരമ്പരാഗത ആദിവാസി കര്‍ഷകരുടെ നെല്‍വയലുകള്‍ കൃഷിയോഗ്യമാക്കുന്നതിനുള്ള പദ്ധതികളും മണ്ണ്, ജലസംരക്ഷണ പ്രവൃത്തികളുമാണ് ഇതില്‍ പ്രധാനം. 60432100 രൂപയാണ് ഈയിനത്തില്‍ ചെലവഴിച്ചത്. കുടിവെള്ളം, വൈദ്യുതി, ശുചിത്വ സൗകര്യം, ഗതാഗത സൗകര്യങ്ങള്‍ എന്നിവയൊരുക്കുന്നതിനായി 286971341 രൂപയാണ് ചെലവഴിച്ചത്. ഗോത്രസംസ്‌കാരം തനിമയോടെ നിലനിര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ മേഖലയില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. 1045025 രൂപയാണ് ആദിവാസി കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *