May 21, 2024

ആദിവാസി സാക്ഷരതാ പ്രഖ്യാപനം ജില്ലയൊരുങ്ങി

0
tmptitle

tmptitle

ജില്ലയിലെ 283 കോളനികളില്‍ സാക്ഷരാത പരീക്ഷയെഴുതി വിജയിച്ച ആദിവാസി പഠിതാക്കളെ  സാക്ഷരരായി പ്രഖ്യാപിക്കുന്ന ചടങ്ങിന് ജില്ലയൊരുങ്ങി. മേയ് 20 ന് രാവിലെ 11 ന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ ഇവരെ സമ്പൂര്‍ണ്ണ സാക്ഷരരായി പ്രഖ്യാപിക്കും.   ഇവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും മന്ത്രി വിതരണം ചെയ്യും.രണ്ടാം ഘട്ട ആദിവാസി സാക്ഷരതാ യജ്ഞത്തിനും ഈ വേദിയില്‍ തുടക്കമാവും.ചടങ്ങില്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന മന്ത്രി സഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്. 
16 നും 90 നും ഇടയില്‍ പ്രായമുള്ള 4512 ആദിവാസികളാണ് സാക്ഷരതാ മിഷന്റെ പരീക്ഷയെഴുതിയത്.  സംസ്ഥാന സാക്ഷരതാ മിഷന്റെ പ്രത്യേക ആദിവാസി സാക്ഷരതാ പദ്ധതിയാണ് ഇതിന് പിന്തുണയായത്.1649 പുരുഷന്‍മാരും 3,634 സ്ത്രീകളുമാണ് മാസങ്ങള്‍ നീണ്ട പരിശ്രമം കൊണ്ട് അറിവിന്റെ വെളിച്ചത്തിലേക്ക് നടന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *