May 19, 2024

മര സ്ഥിതി ദിനം .. ആഘോഷമായി മരം നട്ട് പിന്നീട് തിരിഞ് നോക്കാത്തവർക്കെതിരെ ജിത്തു തമ്പുരാന്റെ കവിത .

0
*മരസ്ഥിതിദിനം*
➖➖➖➖➖➖➖
*ജിത്തു തമ്പുരാൻ*
➖➖➖➖➖➖➖
തരിക, 
കണ്ടാൽ
ഭംഗിയുള്ളൊരു മരത്തൈ !!!
നാലാളു കാൺകേ 
നടാനാണ്,
നാളെ ജൂൺ അഞ്ചാണ്,
പത്രത്തിൽ 
ഫോട്ടോ വരാനുള്ളതാണ് !!!
ഓരോ പരിസ്ഥിതി ദിനത്തിലും ഞങ്ങൾ
ജനശ്രദ്ധ കിട്ടുന്നിടങ്ങളിൽ
തൈ നടൽ പതിവുള്ളതാണ് !!!
ഞാൻ നട്ട തൈയെല്ലാം മൂന്നാം ദിനം ഏതെങ്കിലും മാടിന്റെയാമാശയത്തിലേക്കുയിർത്തെഴുന്നേൽക്കുക പതിവാണ് !!!
വൈദ്യുതിക്കമ്പിയുടെ
ചോട്ടിലും,
വീതി കൂട്ടാൻ ബാക്കിയുള്ളൊരു റോഡിലും,
തൊഴിലുറപ്പിൽ കാടുവീശുന്നിടത്തിലും
നാട്ടാർ ചവിട്ടിപ്പീച്ചുന്ന  വഴിയിലും
മാത്രമേ ഞങ്ങൾ മരത്തൈ നടാറുള്ളൂ !!!
കാടൻ വകുപ്പും പൊതുമരാമത്തും
ഉദ്യോഗസ്ഥ 
വൃന്ദത്തെ വിട്ടു 
പരിസ്ഥിതി ക്ലാസു തരാറുണ്ട് ,
ക്ലാസിന്നിടയ്ക്കുള്ള ചായയും  ബിസ്കറ്റും
ക്ലാസു കഴിഞ്ഞു തരുന്ന 
ബിരിയാണിയും
വെട്ടിയടിച്ചു തിരികെ
വരാറുണ്ട്,
വീണ്ടും റോഡരികിൽ 
മരം നടാറുണ്ട്,
നട്ട മരങ്ങൾ നശിച്ചുപോകാറുണ്ട്,
പിന്നെയും ഓസിന് 
ബിരിയാണി തിന്നുവാൻ
ചന്തൂന്റെ ജീവിതം ബാക്കിയാകാറുണ്ട് !!!
ആടേ,പശുവേ,
പോത്തേ, എരുമേ
ആഹ്ലാദിപ്പിൻ അർമാദിപ്പിൻ …
നിങ്ങൾക്കു തിന്നു ദഹിപ്പിച്ചു തൂറുവാൻ
ലക്ഷോപലക്ഷം
മരത്തൈ വരും നാളെ !!!
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *