May 19, 2024

വിംസിൽ നഴ്സുമാരുടെ സമരം രണ്ടാം ദിവസം .: ഒത്തു തീർപ്പിന് മാനേജ്മെന്റ് ശ്രമം.

0
Img 20180608 Wa0085
മേ​പ്പാ​ടി: യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി​എം വിം​സ് ആ​ൻ​ഡ് ആ​സ്റ്റ​ർ വ​യ​നാ​ട് സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​ർ ഹ്യൂ​മ​ൺ റി​സോ​ഴ്സ് മാ​നേ​ജ​രു​ടെ കാ​ര്യാ​ല​യം ഉ​പ​രോ​ധി​ച്ചു. 

ഏ​പ്രി​ൽ 23 ലെ ​സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന പ്ര​കാ​രം വേ​ത​നം ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ന​ഴ്സു​മാ​രു​ടെ സ​മ​രം. ആ​ശു​പ​ത്രി​യു​ടെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കാ​ത്ത വി​ധ​ത്തി​ൽ ഇന്നലെ രാ​വി​ലെ ഒ​ന്പ​ത​ര​യോ​ടെ​യാ​ണ് ന​ഴ്സു​മാ​ർ ഉ​പ​രോ​ധം ആ​രം​ഭി​ച്ച​ത്. 

സ​മ​രം ഒ​ത്തു​തീ​ർ​ക്കു​ന്ന​തി​നു ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ൾ യു.എൻ.എ ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ.​കെ. ജാ​നേ​ഷ്, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ലോ​വി​ൻ, സെ​ക്ര​ട്ട​റി നി​ഖി​ൽ എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച വി​ജ​യി​ച്ചി​ല്ല. സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ പ്രൈ​വ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി​യു​ടെ തീ​ർ​പ്പു​ണ്ടാ​യ​ ശേ​ഷം വേ​ത​ന​ക്ക​യ​റ്റ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്ന നി​ല​പാ​ടാ​ണ് മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ൾ സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ൽ വി​ജ്ഞാ​പ​ന​മി​റ​ങ്ങി ആ​ഴ്ച​ക​ൾ ക​ഴി​ഞ്ഞി​ട്ടും വേ​ത​നം പു​തു​ക്കാ​ത്ത​തി​നു ന്യാ​യീ​ക​ര​ണ​മി​ല്ലെ​ന്നു ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ വാ​ദി​ച്ചു. 

വൈ​കു​ന്നേ​ര​ത്തോടെ സ​മ​രം ത​ത്കാ​ല​ത്തേ​ക്കു നി​ർ​ത്തി ന​ഴ്സു​മാ​ർ പി​രി​ഞ്ഞു.  ഉപരോധ സമരം അവസാനിപ്പിച്ചെങ്കിലും ഇന്ന് ധർണ്ണ തുടരുന്നുണ്ട്. മാ​നേ​ജ്മെ​ന്‍റ് നി​ല​പാ​ടി​ൽ മാ​റ്റം വ​രു​ത്താ​ത്ത​പ​ക്ഷം സ​മ​രം ഇനിയും​  തു​ട​രു​മെ​ന്ന് യു​.എ​ൻ.​എ പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *