May 18, 2024

മുത്തങ്ങ ചെക്ക് പോസ്റ്റിൽ വീണ്ടും വൻ കുഴൽപ്പണ വേട്ട: മീൻ വണ്ടിയിൽ നിന്ന് ഒന്നരക്കോടി രൂപ പിടിച്ചു.

0
Img 20180926 Wa0168
മുത്തങ്ങ ചെക്ക് പോസ്റ്റിൽ വീണ്ടും കുഴൽപ്പണ വേട്ട. എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ  മീൻ വണ്ടിയിൽ നിന്ന്  ഒന്നര  കോടി രൂപ പിടിച്ചു.  അടിവാരം പുതുപ്പാടി സ്വദേശികളായ കാരക്കുന്നുമ്മൽ ടി.പി.മുജീബ്(37), കാരക്കുന്നുമ്മൽ അബ്ദുൾ ഖാദർ (30) എന്നിവർ അറസ്റ്റിലായി. എക്സൈസ് ഇൻസ്പെക്ടർ ബെന്നി ജോർജ്, പ്രിവന്റീവ്  ഓഫീസർമാരായ  പി.ഡി.സുരേഷ്, ജി.അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എ.ടി.കെ. രാമചന്ദ്രൻ , സന്തോഷ് കെബ്രാൽ കണ്ടി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വാഹന പരിശോധന നടത്തിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *