May 21, 2024

രാജ്യത്ത് ഇപ്പോഴും വർഗ്ഗീയ വേർതിരിവുണ്ടന്ന് ഗുജറാത്ത് കലാപത്തിന്റെ ഇര നൂർജഹാൻ ദിവാൻ.

0
Noorjahan
കല്‍പ്പറ്റ:   വര്‍ഗീയവാദികള്‍ കലാപം നടത്തിയ ഗുജറാത്തില്‍ ഇപ്പോഴും വംശീയ വേര്‍തിരിവുണ്ടെന്ന് സാമൂഹ്യപ്രവര്‍ത്തകയും ഗുജറാത്ത് കലാപത്തിലെ ഇരയുമായ നൂര്‍ജഹാന്‍ ദിവാന്‍. വിശ്വാസപ്രകാരം വസ്ത്രം ധരിക്കാനും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഗുജറാത്തിലെ മുസ്്‌ലിം ദലിത് ന്യൂനപക്ഷങ്ങള്‍ക്ക് ഇപ്പോഴും സ്വാതന്ത്രമില്ല. വര്‍ഗീയമായി മാനസാന്തരപ്പെടുത്തിയ ജനങ്ങളാണ് വീണ്ടും ബി.ജെ.പിയെ ഗുജറാത്തില്‍ അധികാരത്തിലെത്തിക്കുന്നതെന്നും അഹമ്മദാബാദ് സ്വദേശിനിയായ അവര്‍ പറയുന്നു. ഷബ്‌നം ഹാഷ്മി നേതൃത്വം നല്‍കുന്ന ബാത്തേന്‍ അമന്‍ കി എന്ന പേരിലുള്ള ദേശീയയാത്രയുടെ ഭാഗമായി രേളത്തിലെത്തിയ അവര്‍ കല്‍പ്പറ്റയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. 
1996ലെ ഗുജറാത്ത് കലാപത്തിന്റെ ഇരകൂടിയാണ് ഇവര്‍. അന്ന് മുസ്്‌ലിം എന്ന കാരണത്താല്‍ അവരുടെ ഭര്‍ത്താവ് അബ്ദുല്‍ഹമീദിനെ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടകയായിരുന്നു. മൂന്ന് കുട്ടികളടങ്ങുന്ന കുടുംബത്തിന് ജീവിതം തന്നെ വഴിമുട്ടിപ്പോയ സ്ഥിതിയായിരുന്നു അന്ന്. ജോലിപോയതിനെക്കുറിച്ച് പരാതി പറയാന്‍ പോയ തന്നെ അപമാനിക്കുകയാണ് പൊലീസ് ചെയ്തത്. ബുര്‍ഖ ധരിച്ചെത്തിയ തന്നോട് അത് അഴിക്കാന്‍ ആവശ്യപ്പെട്ടു. കലാപാനന്തരം ഹിന്ദു സഹോദരങ്ങളുടെ കാരുണ്യത്തിലാണ് തങ്ങള്‍ക്ക് ജീവിതം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞതെന്നും അവര്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അമാന്‍ സമുദായ എന്ന എന്‍.ജി.എയില്‍ അംഗമായ അവര്‍ കഴി്ഞ്ഞ പത്ത് വര്‍ഷമായി ഷബ്‌നം ഹാഷ്മിക്കൊപ്പം സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഇന്ത്യയിലെ ഏറ്റവും മനോഹരമായ നാടും ജനങ്ങളും കേരളത്തിലാണെന്ന് നൂര്‍ജഹാന്‍ ദിവാന്‍ പറയുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *