May 18, 2024

മുഴുവൻ കാർഷിക കടങ്ങളും എഴുതിത്തള്ളണം:കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ

0
Img 20180907 Wa0016

വയനാട് ജില്ലയിലെ കർഷകരുടെ മുഴുവൻ കാർഷിക കടങ്ങളും എഴുതിത്തള്ളണമെന്നും കൃഷി ഇറക്കുന്നതിന് ആവശ്യമായ പലിശ രഹിത വായ്പ അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ KSSPA വയനാട് ജില്ലാ കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു .കാർഷിക മേഖല നിശ്ചലമായാൽ കർഷകരും കാഷകത്തൊഴിലാളികളും അനുബന്ധ വാണിജ്യ വ്യവസായ മേഖലയിലെ തൊഴിലാളികളും കുംടുംബവും പട്ടിണിയിൽ ആവുകയും കൂട്ട ആത്മഹത്യക്ക് കാരണമായിത്തീരുകയും ചെയ്യും. കേരളത്തിന്റെ പുനർ നിർമ്മാണത്തിന് ഭരണ കൂടം രാഷ്ട്രീയം മാറ്റി വെച്ച് ഉത്തരവാദിത്തത്തോടെ പദ്ധതികൾ തയ്യാറാക്കുകയും പ്രവർത്തിക്കുകയും വേണമെന്ന് ജില്ലാ പ്രസി.വിപിന  ചന്ദ്രൻ മാസ്റ്ററുടെ അധ്യക്ഷതയിൽ  ചേർന്ന യോഗം നിർദേശിച്ചു. ജില്ലാ സെക്രട്ടറി ടി.കെ.ജേക്കബ് സ്വാഗതം പറഞ്ഞ യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.കുഞ്ഞമ്മദ്, ടി.ഒ.റയ്മൺ, വേണുഗോപാൽ കിഴിശ്ശേ രി, സണ്ണി ജോസഫ് കെ.രാധാകൃഷ്ണൻ ,എസ്-ഹമീദ്‌, ഇ.സി.കര്യൻ മാഷ്, ടി.കെ. സുരേഷ്, മൈമുന, ടി.പി ശശിധരൻ, എന്നിവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *