May 18, 2024

നവകേരള നിര്‍മ്മിതിയില്‍ വയനാടിന് പ്രത്യേക കാര്‍ഷിക പാക്കേജ് വേണം: ജനാധിപത്യ കേരള കോണ്‍ഗ്രസ്സ്

0

പ്രളയ കെടുതിയില്‍പ്പെട്ട ജില്ലയെ നവ കേരള നിര്‍മ്മിതിയില്‍ ഉള്‍പ്പെടുത്തി അടിയന്തര ദുരിത നിവാരണവും പുനരിധിവാസവും നടപ്പിലാക്കുന്നതോടൊപ്പം വയനാട്ടിലെ കാര്‍ഷീക മേഖലയുടെ പുനര്‍നിര്‍മ്മാണത്തിനായി പ്രത്യേക പാക്കേജും ആശ്വാസ പദ്ധതികളും നടപ്പിലാക്കണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കുടിയേറ്റം ആരംഭിച്ച 80 വര്‍ഷത്തിനും സ്വാതന്ത്ര്യത്തിനും ശേഷം വയനാട് നേരിട്ട ഏറ്റവും ഭീകരമായ വലിയ പ്രകൃതി ദുരന്തമാണ് കഴിഞ്ഞ കാലവര്‍ഷക്കെടുതിയില്‍ സംഭവിച്ചത്.

നൂറ് കണക്കിന് ഏക്കര്‍ കുരുമുളക്, കാപ്പി, ഏലം, തേയില, തെങ്ങ്, കമുങ്ങ് തുടങ്ങിയ ദീര്‍ഘകാല വിളകളും, അയനി, തേക്ക് തുടങ്ങിയ വിലപ്പെട്ട വിളകളും, നെല്ല്, വാഴ, ഇഞ്ചി, കപ്പ, തുടങ്ങിയ ഹൃസ്വകാല വിളകളും, നിരവധി കിണറുകളും, ജലാശയങ്ങളും, വാസസ്ഥലങ്ങളും, പശു ആട് തുടങ്ങിയ വളര്‍ത്തു മൃഗങ്ങളും നഷ്ടപ്പെട്ട വയനാട്ടിലെ കര്‍ഷകര്‍ അതീവ ദുരിതത്തിലും അങ്ങേയറ്റം നിരാശയിലുമാണ് അവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് വില്ലേജ് അടിസ്ഥാനത്തില്‍ അദാലത്ത് സംഘടിപ്പിക്കണം.

കൂടാതെ 1.  ദീര്‍ഘകാല വിളകളായ കുരുമുളക്, കാപ്പി, ഏലം, തേയില,             തെങ്ങ്, കമുങ്ങ് തുടങ്ങിയ നഷ്ടപെട്ടവര്‍ക്ക് 25 വര്‍ഷത്തെ നഷ്ടം              കണക്കാക്കി നഷ്ടപരിഹാര തുക നല്‍കുക

 

2.       ഹൃസ്വകാല വിളകളായ വാഴ, ഇഞ്ചി, നെല്ല്, കപ്പ നഷ്ടപ്പെട്ടവര്‍ക്ക് തുടര്‍ കൃഷിക്കായി വിത്ത് വളവും കൃഷി ചെലവിനു ഏക്കറിന് 2500/-രൂപയും നല്‍കുക.

3.       കാര്‍ഷീക വിളകള്‍ പൂര്‍ണ്ണമായും നഷപ്പെട്ടു മറ്റ് ഉപജീവന മാര്‍ഗ്ഗം ഇല്ലാത്തവര്‍ക്ക് ഒരു വര്‍ഷത്തേക്കെങ്കിലും മാസം തോറും സഹായം നല്‍കുക.

 

4.       ഒരു വര്‍ഷത്തേക്കെങ്കിലും തൊഴില്‍ ഉറപ്പു പദ്ധതി കാര്‍ഷീക മേഖലയുടെ പുനര്‍ നിര്‍മ്മാണത്തിനായി മാത്രം ചെലവഴിക്കുക

 

5.       വയനാട്ടിലെ ക്ഷീരകര്‍ഷകര്‍ക്ക് പ്രത്യേക സഹായ പദ്ധതി പ്രഖ്യാപിക്കുക

 

6.       വളര്‍ത്തു മൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് പുതിയ വളര്‍ത്തു മൃഗങ്ങളെ നല്‍കുക, പുല്‍കൃഷി നഷ്ടപ്പെട്ടവര്‍ക്ക് ആറു മാസത്തെ പരിപാലനത്തിന് കാലിത്തീറ്റ സൌജന്യമായി നല്‍കുക.

 

7.       വയനാടിന്‍റെ പുനര്‍ നിര്‍മ്മാണ പദ്ധതിയില്‍ ബദല്‍ പാത, നിലമ്പൂര്‍ നഞ്ചന്‍ങ്കോട് റെയില്‍വേ, തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മ്മാണം യാഥാര്‍ത്യമാക്കുന്നതിന് നടപടി സ്വീകരിക്കുക. വന്യമൃഗ ശല്യത്തിനും, രാത്രികാല യാത്രാ നിരോധനത്തിനും പരിഹാരം കാണുവാന്‍ പ്രത്യേക പദ്ധതികള്‍ ആവഷ്ക്കരിക്കുക

 

8.       നാശനഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് ലക്ഷം രൂപ പലിശ രഹിത വായ്പ അനുവദിക്കുക, കാര്‍ഷീക കടങ്ങള്‍ക്കുള്ള മൊറൊട്ടോറിയം മൂന്ന് വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളും യോഗം ഉന്നയിച്ചു

സെപ്റ്റംബര്‍ 14ന് വെള്ളിയാഴ്ച 11 മണിക്ക് പുല്‍പ്പള്ളിയില്‍ പ്രത്യേക കര്‍ഷക കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുവാനും തീരുമാനിച്ചു. കണ്‍വെന്‍ഷന്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ പി.സി. ജോസഫ് എക്സ് എം.എല്‍.എ ഉത്ഘാടനം ചെയ്യും. വയനാടിന്‍റെ സമഗ്ര പുനര്‍നിര്‍മ്മാണത്തിന് സഹായകരമായ കര്‍മ്മ പദ്ധതികള്‍ക്ക് കണ്‍വെന്‍ഷന്‍ രൂപം നല്‍കും.

ഉത്ഘാടനത്തില്‍ ജില്ലാ പ്രസിഡന്‍ണ്ട് ശ്രീ.കെ.എ.ആന്‍റണി അധ്യക്ഷത വഹിച്ചു. എബി പൂക്കൊമ്പില്‍, പീറ്റര്‍ കെ.സി., റെജി കെ.വി., ജോസഫ് എം.ഒ., ലോറന്‍സ് കെ.ജെ., ജോര്‍ജ് ഊരാശ്ശേരി, അനീഷ്‌ ചെറുകാട്, തോമസ്‌ ഇ.റ്റി., വി.എസ് ചാക്കോ, കെ.എം. ജോസഫ്, വിസാബു ചക്കാലക്കുടി, വില്‍സണ്‍ നെടുംകൊമ്പില്‍, ജോര്‍ജ് വാതുപറമ്പില്‍, കെ.എം. പൗലോസ്‌, ജോര്‍ജ് എരമംഗലം, ജോസ് വി.എം., പ്രിന്‍സ് പി.വി. തുടങ്ങിയില്‍ പ്രസംഗിച്ചു.

 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *