May 20, 2024

ഓർമ്മയിൽ സൂക്ഷിക്കാൻ വയനാടന്‍ മണ്ണിലെ ഗാന്ധിയന്‍ സ്പര്‍ശം

0
Screenshot 23
സെഫീദ സെഫി .
     ഗാന്ധിയുടെ 150ാം ജന്മദിനത്തിന്റെ ഓര്‍മ്മയുടെ നിറവില്‍ നില്‍ക്കുകയാണ് ഇന്ന് ഇന്ത്യന്‍ ജനത.  ഈ ഓര്‍മ്മയുടെ പല പുസ്തകങ്ങള്‍ ചികഞ്ഞുകൊണ്ട് പലയിടങ്ങളിലും രാഷ്ട്രപിതാവിന്റെ ജീവിതം പാട്ടുകളായും കഥകളായും ചരിത്രമായും ഇന്ത്യന്‍ പതാകപോല്‍ ഇന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പാറികളിക്കും. ചരിത്രത്തിന്റെ താളുകള്‍ പരിശോധിച്ചാല്‍ നമ്മുടെ വയനാടിനുമുണ്ട് അദേഹത്തിന്റെ പാദ സ്പര്‍ശങ്ങള്‍ ഏറ്റകഥകളെ കുറിച്ച് പറയാന്‍.ആ മാഹാത്മാവിന്റെ സ്പര്‍ശനത്തെ പ്രൗഡിഒട്ടുകളായതെ കാക്കുയാണ് വയനാട്ടിലെ പുളിയാര്‍മലയിലെ അനന്തഗിരി ബോഡിങ് ട്രസ്റ്റ്.1934 ജനുവരി പതിനാലിന് അപ്രതീക്ഷിതമായി ഗാന്ധി വയനാട്ടിലെത്തുന്നത്.  രാഷ്ട്രപിതാവിന്റെ ഹരിജന്‍ പര്യടന പരിപാടിയില്‍ വയനാടിനെ ഉള്‍പെടുത്തികൊണ്ടാണ്്  ഈ സന്ദര്‍ശനം്.വയനാടന്‍ ജനതക്ക് അത്ര മേല്‍ ആശ്ചര്യമുളവാക്കിയ ഒരു സംഭവുമുണ്ടാവില്ല ആ  കാലത്ത്.കാരണം വയനാട് സര്‍വ്വരാലും ഒറ്റപ്പെട്ടും  അനിയന്ത്രിതമായി പടരുന്ന പകര്‍ച്ച വ്യാധികളായ വസൂരിയും, മലമ്പനികൊണ്ടും പൊറുതിമുട്ടിയും.തൊഴിലില്ലാഴ്മയും, യാത്രാസൗകര്യത്തിനായി കാല്‍നടയല്ലാതെ മറ്റുമാര്‍ഗങ്ങളില്ലാതെയും  വലയുകയാണ്. വിരലില്ലെണ്ണപെടാവുന്ന നേതാക്കളുള്ള ആ കാലത്ത് ഒരാളും വയനാട് അതു വരെ സന്ദര്‍ശനം പോലും നടത്തീട്ടുമില്ല. ഇാ കാലഘട്ടത്തിലാണ് ഗാന്ധി വയനാട്ടിലെ  തിരുനെല്ലിയില്‍ സന്ദര്‍ശനം നടത്തുന്നതും വിശ്രമത്തിനായി പുളിയാര്‍മലയിലെ മണ്ണില്‍ അദേഹത്തിന്റെ ശിരസ്സ് ഒരു ദിവസമെന്നോണം ലയിക്കുന്നതും. അദ്ദേഹത്തിന്   വിശ്രമമെീരുക്കിയ കൃഷ്ണഗൗഡര്‍ ക്ഷേത്ര  പരിസരത്തെ കെട്ടിടത്തെ മ്യുസിയമായാണ് ഇന്ന് അറിയപ്പടുന്നത്.
      ഗാന്ധിയുടെ 75ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായാണ് 2008 ഏപ്രില്‍ 16ന് കെട്ടിടം പുതുക്കി പണിത് അദേഹത്തിന്റെ ഓര്‍മ്മകളുടെ ലൈബ്രറിയാക്കി വിപുലീകരിച്ചതുമെല്ലാം ഗാന്ധിയെ സ്‌നേഹിക്കുന്നവര്‍ക്ക് ഒരു തടസ്സങ്ങളുമില്ലാതെ ഇന്നാ മ്യുസിയം സന്ദര്‍ശിച്ചാല്‍ ആ മഹത്മാവിന്റെ ശിരസ്സ് വയനാടിലെ മണ്ണില്‍ ലയിച്ചതിന്റെ ഓര്‍മകള്‍ ഒരുനിമിശചിത്രം ലഭിക്കും.ഗാന്ധിയെന്ന വ്യക്തിയെപ്പോല്‍ നിശബാദമാണ് ആ മുറികള്‍.അതുപോല്‍ സൂക്ഷിക്കുകയാണ് അദേഹത്തിന്റെ ശബ്ദത്തിലെ ഫോണ്‍ സന്ദേശവും. ആ ശബ്ദം കേട്ടാല്‍ മനസ്സിലാവും നമ്മുടെ ഗാന്ധിയുടെ ശബ്ദത്തിന്റെ പോരാട്ട വീര്യം. ഇന്ത്യയുടെ സ്വാതത്രത്തിനായി തന്നെപോലും മറന്ന പോരാടിയ വ്യക്തിയായ അദേഹത്തിന്റെ ഓര്‍മ്മകള്‍  ഇനിയെത്ര തലമുറകള്‍ പിന്നിട്ടാലും അസ്തമിക്കാതെ തലമുറകളില്‍നിന്ന് തലമുറകളിലേക്ക് അത് കൈമാറ്റം ചെയ്യപ്പെടുക തന്നെ ചെയ്യും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *