May 17, 2024

പ്രളയബാധിതമേഖലയിലെ പുഴ പുറമ്പേക്കിൽ കോടികളുടെ നിർമ്മാണങ്ങൾ

0
Img 20181002 Wa0347
പനമരം: വയനാട് ജില്ലയിലെ വിവിധ പുഴയോരങ്ങളിൽ വിണ്ടും കോടികൾ മുടക്കി അനധികൃത നിർമ്മാണങ്ങൾ. പനമരം. മാനന്തവാടി താഴെയങ്ങാടി, കൂടൽക്കടവ്, കുറുവദ്വീപ്, പഴശ്ശിപാർക്ക് എന്നിവിടങ്ങളിലാണ് കോടികൾ ചിലവഴിച്ച് വീണ്ടും നിർമ്മാണങ്ങൾ ആരംഭിക്കുന്നത്.നിർമ്മാണങ്ങൾ നടക്കുന്നത് പ്രളയബാധിത പ്രദേശത്തും പുഴയുടെ പുറമ്പോക്കിലുമാണ്. കുറുവദ്വീപ്, പഴശ്ശിപാർക്ക്, പനമരം യുവജനക്ഷേമ ബോർഡിന്റെ കെട്ടിട നിർമ്മാണം, മാനന്തവാടി താഴെയങ്ങാടി ഹൗസിങ്ങ് ബോർഡിന്റെ സ്ഥലത്തെ നിർമ്മാണങ്ങൾ പ്രളയബാധിത മേഖലയിലും കബനി പുഴയുടെ കരയിലുമാണ് നടക്കുന്നത്. കാലവർഷകാലത്ത് വെള്ളം കയറുന്ന പ്രദേശത്ത് സർക്കാർ ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് നിർമ്മാണങ്ങൾ നടത്തുന്നതിന് എതിരെ പ്രതിഷേധങ്ങൾ ഉയരുണ്ട്. കഴിഞ്ഞ മഴയിൽ കബനിനദിയുടെ കരയിലെ മാനന്തവാടി ഹൈസ്കൂളിന് സമീപത്തെ പഴശ്ശി പാർക്കിൽ മാസങ്ങൾക്ക് മുമ്പ് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കെട്ടിടവും മറ്റ് ടൂറിസത്തിന്റെ ഭാഗമായ നിർമ്മാണങ്ങളും വെള്ളത്തിനടിയിലായിരുന്നു. ഇതുപോലെ തന്നെ കുറുവദ്വീപിൽ ഡിഎംസിയുടെ കണക്കിൽ പ്രളയകെടുതിയിൽ 86 ലക്ഷം രുപയുടെ നഷ്ടമാണ് പറയുന്നത്. കുറുവ ഡിഎംസിയുടെ നഷ്ടം കടലാസ് കണക്കെന്ന അരോപണം ഉയരുന്നുണ്ട്. ഡിസംബർ 31 ന് ഇവിടെ പ്രവേശനം വനം വകുപ്പ് അവസാനിപ്പിച്ചിരുന്നു. പിന്നിട്ഡിഎംസി പുഴയിൽ സ്വന്തം നിലയിൽ രണ്ട് ചങ്ങാടത്തിൽ സർവിസ് നടത്തിയിരുന്നു.  പുഴയുടെ പുറമ്പോക്കിൽ നിർമ്മാണ സമയത്ത് എപ്പോൾ ആവശ്യപ്പെട്ടലും പൊളിച്ച് നിക്കമെന്ന വ്യവസ്ഥയിൽ പുഴയുടെ പുറമ്പോക്കിൽ പുഴയുടെ സംരക്ഷണ മേഖലയിൽ നിന്ന് നിയമായപ്രകാരമുള്ള അകലം പോലും പാലിക്കതെ നിർമ്മിച്ച രണ്ട് നില കെട്ടിടത്തിലും, പോലിസ് എയ്ഡ് പോസ്റ്റിലും വെള്ളം കയറി. ഇവിടെയുണ്ടയിരുന്നു. ലൈഫ് ജക്കറ്റ്, കമ്പ്യൂട്ടർ ഉൾപ്പെടെ നശിച്ചുവെന്ന കണക്കാണ് കാണിച്ചിരിക്കുന്നത്. ഇത് വെള്ളം കയറി നശിക്കുന്നതിന് കാരണമായത് ഇവിടെയുള്ള മനേജർ ഉൾപ്പെടെയുള്ളവരുടെ വിഴ്ചയാണ്.ഇരുപത്തിനാല് മണിക്കൂറും സൈക്യൂരിറ്റി ഉൾപ്പെടെയുള്ള ഓഫിസിൽ നിന്ന് ലക്ഷങ്ങളുടെ സാധനങ്ങൾ നശിച്ചുവെന്ന് പറയുന്നതിലും ദുരുഹതയുണ്ട്. പ്രളയം ബാധിച്ച് ലക്ഷങ്ങൾ  നശിച്ച  പുഴയുടെ പുറമ്പോക്കിൽ വീണ്ടും കോടികളുടെ നിർമ്മാണ നടത്തുന്നതിന് എതിരെ പ്രതിഷേധവും ശക്തമാണ്.ഇത് വൻ അഴിമതിയാണന്നും ആരോപണം ഉണ്ട്. മാസങ്ങൾക്ക് മുമ്പ് കുറുവദ്വീപിൽ വാഹന പാർക്കിങ്ങ് സ്ഥലത്ത് കല്ല് വിരിച്ചത്തകർന്ന് പോയിരുന്നു.ഇത് വീണ്ടും കാലവർഷകെടുതിയിൽ പെടുത്തി വിണ്ടും നിർമ്മിക്കുയാണ്. പ്രളയം ബാധിച്ച സ്ഥലത്തും മണ്ണ് ഇടിച്ചിൽ നടന്ന പ്രദേശങ്ങളിലും വെള്ളം കയറി പ്രദേശങ്ങളിലും നിർമ്മാണത്തിന് കർശന നിയന്ത്രണങ്ങൾ സർക്കാർ തന്നെ കൊണ്ടുവരുമ്പോളണ് സർക്കാർ ഫണ്ട് വിണ്ടും വെള്ളത്തിൽ ഒഴുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പലരും വരുംദിവസങ്ങളിൽ കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്. വെള്ളം കയറുന്ന പുഴയുടെ പുറമ്പോക്കിക്കിലെ അനധികൃത നിർമ്മാണങ്ങൾ നിർത്തിവെയ്ക്കണമെന്ന ആവശ്യം ശക്തമാണ്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *