May 17, 2024

മാനന്തവാടി സെന്റ് ജോസഫ്സ് മിഷൻ ആശുപത്രിക്ക് ദേശീയ അംഗീകാരം

0

ആരോഗ്യ പരിപാലന രംഗത്ത് മാനന്തവാടി:   ' സെന്റ് ജോസഫ്സ് മിഷൻ ആശുപത്രി ദേശീയ അംഗീകാരമായ എൻ.എ.ബി.എച്ച് പ്രീ അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് സ്വന്തമാക്കി.. 1971-ൽ സ്ഥാപിതമായ സെന്റ് ജോസഫ്സ് മിഷൻ ആശുപത്രി അന്നു മുതൽ ഇന്നുവരെ പുലർത്തി വരുന്ന സത്യസന്ധതയുടേയും സേവന മനോഭാവത്തിന്റേയും ചികിത്സാ സൗകര്യങ്ങളുടേയും അതിനോട് മാനന്തവാടിയിലെ ജനങ്ങൾ പ്രകടിപ്പിച്ച താത്പര്യത്തിന്റെയും നാൾക്കുനാൾ വർദ്ധിച്ചുവരുന്ന ചികിത്സാ നിലവാരത്തിന്റേയും പ്രതിഫലനമായി 2018 ജൂലൈ ഇരുപത്തിരണ്ടാം തിയതി ദേശീയ സ്ഥാപനമായ നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് & ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് (NABH) അംഗീകരിച്ചുകൊണ്ടുള്ള പ്രീ അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് സ്വന്തമാക്കാൽ സാധിച്ചുവെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. .
നിലവിൽ ജനറൽ മെഡിസിൽ, ജനറൽ സർജറി , ഗൈനക്കോളജി, പീഡിയാട്രിക്സ്, അസ്തി രോഗവിഭാഗം, ഇ.എൻ.ടി എന്നീ വിഭാഗങ്ങൾ എല്ലാ ദിവസവും ഹൃരോഗവിഭാഗം, മാനസിക രോഗവിഭാഗം, ത്വക്ക് രോഗവിഭാഗം എന്നിവ ഇവിട്ട ദിവസങ്ങളിലും പ്രവർത്തിക്കുന്നു. അക്സിഡന്റ് & എമർജൻസി വിഭാഗം എല്ലാ ദിവസവും 24 മണിക്കും പ്രവർത്തിക്കുന്നു.
ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് ലഭിച്ചിരിക്കുന്ന അംഗീകാരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ആശൂപത്രി രക്ഷാധികാരി അഭിവന്ദ്യ മാർ ജോസ് പൊരുന്നേടം പിതാവിന്റെയും സ്ഥലം എം എൽ എ ശ്രീമാൻ ഒ ആർ കേളു അവർകളുടേയും നേതൃത്വത്തിൽ നടത്തപ്പെടുന്നു.
ഇനിയുള്ള നാൾവഴികൾ മികച്ച ഒരു ആരോഗ്യ സംരക്ഷണ സംസ്കാരം നില നിർത്തിക്കൊണ്ട് സ്തുത്യർഹമായ സേവനം ആരോഗ്യരംഗത്ത് മാനന്തവാടിയിലെ ജനങ്ങൾക്കായി ലഭ്യമാക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പായി ഈ അംഗീകാരത്തെ കാണുന്നു.
ഈ നേട്ടം കൈവരിക്കാൻ പ്രയത്നിച്ച എല്ലാ ആശുപത്രി ജീവനക്കാർക്കും എൻ.എ.ബി.എച്ച് ബോർഡിനും ഇതുമായി സഹകരിച്ച എല്ലാ അഭ്യുതയകാംഷിൾക്കും പ്രത്യേകം നന്ദി അറിയിക്കുന്നു. രോഗികൾ അർപ്പിക്കുന്ന വിശ്വാസം കാത്തുസൂക്ഷിക്കുന്നതിന് സെന്റ് ജോസഫ്സ് മിഷൻ ആശുപത്രി പ്രതിജ്ഞാബദ്ധരാണ്.
വാർത്താ സമ്മേളനത്തിൽ ഡയറക്ടർ  ഫാ: മനോജ് കവലക്കാടൻ Quality cordinator ബെൻഗൂരിയൻ എന്നിവർ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *