May 18, 2024

മഴക്കെടുതിയിൽ തൊഴിൽ നഷ്ടപ്പെട്ടവർക്കും , ദുരിതത്തിലായവർക്കും പ്രത്യേക പാക്കേജ് അനുവദിക്കണം:ആർ ചന്ദ്രശേഖരൻ

0
02 1
കൽപ്പറ്റ: പ്രളയദുരന്തത്തിന്റെ പ്രതിസന്ധിയിൽ തൊഴിൽ നഷ്ടപ്പെട്ട് പ്രയാസം അനുഭവിക്കുന്നവർക്കായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ഐ എൻ ടി യു സി ജില്ലാപ്രവർത്തക കണ്‍വൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് ഐ എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു. പ്രളയക്കെടുതിമൂലം കേരളത്തിലെ തൊഴിൽ മേഖല വലിയ പ്രതിസന്ധി നേരിടുകയാണ്. തോട്ടം തൊഴിലാളികളുടെ കൂലി വർധിപ്പിക്കുതിന് വേണ്ടി പി എൽ സി യോഗം വിളിച്ച് ചർച്ച നടത്താൻ പോലും ഈ സർക്കാർ തയ്യാറാവുന്നില്ല. എ പി കെയുടെയും തോട്ടം മുതലാളിമാരുടെയും പിടിവാശിക്ക് മുമ്പിൽ സർക്കാർ തലകുനിക്കുകയാണ് ചെയ്യുന്നതെുന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തോട്ടം തൊഴിലാളികളുടെ കൂലി 600 രൂപയായി വർധിപ്പിച്ച് നൽകണമെന്നും കണ്‍വെൻഷൻ ആവശ്യപ്പെട്ടു. കവെൻഷനിൽ ജില്ലാപ്രസിഡന്റ് പി പി ആലി അധ്യക്ഷനായിരുന്നു. പി കെ അനിൽകുമാർ, കൃഷ്ണവേണി ശർമ്മ, പി ഷീല, എൻ വേണുഗോപാൽ, പി കെ കുഞ്ഞിമൊയ്തീൻ, സി ജയപ്രസാദ്, ഷൈനി ജോയി, പി എൻ ശിവൻ, ടി എ റെജി, മോഹൻദാസ് കോ'ക്കൊല്ലി, ശ്രീനിവാസൻ തൊവരിമല, ഉമ്മർ കുണ്ടാട്ടിൽ, ജോസ് പടിഞ്ഞാറത്തറ, ബി സുരേഷ്ബാബു, ഗിരീഷ് കൽപ്പറ്റ, പി കബീർ, സാലി റാട്ടക്കൊല്ലി, നജീബ് പിണങ്ങോട്, കെ കെ രാജേന്ദ്രൻ, കെ എം വർഗീസ്, എ പി കുര്യാക്കോസ്, പി ശശികുമാർ, സുജയ വേണുഗോപാൽ, ഏലിയാമ്മ മാത്തുക്കുട്ടി എന്നിവർ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *