May 15, 2024

പച്ചക്കറി : മൂപ്പൈനാട് സ്വയംപര്യാപ്തതയിലേക്ക്

0
Mupainad
പച്ചക്കറി ഉൽപാദ നത്തിൽ സ്വയം പര്യാപ്തമാവാനൊരുങ്ങി മൂപ്പൈനാട് പഞ്ചായത്ത്.
ജനകീയാസൂത്രണം 2018-19 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ആദ്യഘട്ടമായി 60,000
പച്ചക്കറിത്തൈകൾ വിതരണം നടത്തി. മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്ത് കുടുബശ്രീ അയൽക്കൂട്ടങ്ങൾ
മുഖേന സിഡിഎസിന്റെ നേതൃത്വത്തിൽ നടക്കുന്ന പദ്ധതിയുടെ മൂന്നു
ഘട്ടങ്ങൾ പൂർത്തീകരിക്കുന്നതോടെ പഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും പച്ചക്കറി 
വിഷരഹിതമായും ന്യായവിലയിലും ലഭ്യമാക്കുന്നതിനാണ് പഞ്ചായത്തും സിഡിഎസും ലക്ഷ്യമിടുന്നത്.
 ഉൽപാദന മേഖലയിൽ ആകെ വകയിരുത്തിയ തുകയുടെ 30 ശതമാനത്തിലധികം
തുകയാണ് മൂപ്പൈനാട് പഞ്ചായത്തിൽ പച്ചക്കറി കൃഷിക്കായി മാറ്റിവച്ചിട്ടുള്ളത്. ആദ്യഘട്ട
പച്ചക്കറിത്തൈ വിതര ണോദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആർ യമുന നിർവഹിച്ചു.
വൈസ് പ്രസിഡന്റ് കാപ്പൻ ഹംസ അധ്യക്ഷത വഹിച്ചു. വികസനകാര്യ ചെയർപേഴ്‌സൺ
പ്രബിത, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്‌സൻ ഷഹർബാൻ സൈതലവി,
ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ യഹ്യാഖാൻ തലക്കൽ, പഞ്ചായത്ത് അംഗം
വിജയകുമാരി, പി സി ഹരിദാസൻ, ഷൈബാൻ സലാം, കെ വിജയൻ, ടി ദാമോദരൻ,
സിഡിഎസ് ചെ യർപേഴ്‌സൻ സഫിയ സമദ്, കൃഷി ഓഫിസർ മറിയുമ്മ, കൃഷി അസിസ്റ്റന്റ്
പി കൃഷ്ണൻ എന്നിവർ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *