May 20, 2024

വിവാഹസംഗമവും മഹല്ല് കൂട്ടവും 21-ന് ഞായറാഴ്ച കൽപ്പറ്റയിൽ

0
Img 20181019 Wa0070
കൽപ്പറ്റ: 

സുന്നി മാനേജ്മെന്റ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അഞ്ചാമത് വിവാഹ സംഗമം      കൽപ്പറ്റ ദാറുൽ ഫലാഹിൽ ഈ മാസം 21-ന് ഞായറാഴ്ച്ച നടക്കുമെന്ന് സംഘാടകർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ  അറിയിച്ചു.  170 മഹല്ലുകൾ പങ്കെടുക്കുന്ന മഹല്ല് ക്കൂട്ടം  2018 എന്ന പരിപാടിയും ഇതോടനുബന്ധിച്ച്  നടക്കും. മഹല്ല് പരിധിയിലെ ജീവിത – സംസ്കാര -സാമൂഹ്യ മുന്നേറ്റവും ധാർമ്മിക വിദ്യാഭ്യാസത്തിന്റെ   പ്രചാരണവുമാണ്  മഹല്ല് – മതസ്ഥാപനങ്ങൾ കൊണ്ട് മുഖ്യമായും ലക്ഷ്യമാക്കുന്നത്. വ്യത്യസ്ത മുഖങ്ങളുള്ള മഹല്ല് നിവാസികളെ ഒരുമിച്ച് നിർത്താനും  ഭരണനിർവ്വഹണത്തിനും ഭാരവാഹികൾക്ക് പരിശീലനം നൽകുകയെന്നതാണ് മഹല്ല് കൂട്ടം കൊണ്ട് ഉദ്ദേശിക്കുന്നത്.   പൊതുജന പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന മഹല്ല് – മത സ്ഥാപനങ്ങളുടെ നടത്തിപ്പ് സുതാര്യവും  മാതൃകാപരമായി നടപ്പാക്കുന്നതിനാണ് ഇത്തരം പരിപാടികൾ .

    ഞായറാഴ്ച രാവിലെ 10-ന് കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി മഹല്ല് കൂട്ടം ഉദ്ഘാടനം  ചെയ്യും.  കേരള മുസ്ലിം ജമാഅത്ത്  ജില്ലാ  പ്രസിഡണ്ട് എം. അബ്ദു റഹ്മാൻ മുസ്ലിയാർ  പ്രാർത്ഥന നടത്തും. സംഘാടക സമിതി  ചെയർമാൻ പി. ഉസ്മാൻ മൗലവി  അധ്യക്ഷത വഹിക്കും.  12 മണിക്ക് ജില്ലാ മഹല്ല് സഭ ചേരും.  1 മണിക്ക് 25- നിർധന യുവതികളുടെ  വിവാഹ പദ്ധതിയിലെ അർഹരായ അഞ്ച് പെൺകുട്ടികളുടെ നിക്കാഹ് നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ലീഡേഴ്സ് ട്രെയിനിംഗിൽ   പ്രൊഫ: മുഹമ്മദ് ശരീഫ് ക്ലാസ്സ് എടുക്കും.  4.30-ന്  എം. അബ്ദുറഹ്മാൻ   മുസ്ളിയാരുടെ   സമാപന   സന്ദേശത്തോടെ  മഹല്ല് കൂട്ടം  സമാപിക്കും.    എസ്.എം.എ. ജില്ലാ ജനറൽ സെക്രട്ടറി  എം.ഇ. അബദുൾ ഗഫൂർ സഖാഫി , ദാറുൽ ഫലാഹ് സെക്രട്ടറി  കെ.കെ.  മുഹമ്മദാലി ഫൈസി, സംഘാടക സമിതി കൺവീനർ   സൈതലവി  കമ്പളക്കാട്  എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.    
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *