May 18, 2024

ദേശീയ വിരമുക്ത ദിനം ജില്ലാതല ഉദ്ഘാടനം

0
വിരശല്യം മൂലം കുട്ടികളിലുണ്ടാകുന്ന വിളര്‍ച്ചയും പോഷകാഹാരകുറവും പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെ 1 മുതല്‍ 19 വയസ്സുവരെയുളള കുട്ടികള്‍ക്ക് വിര നശീകരണ ഗുളിക നല്‍കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം പനമരം ഗവ. എല്‍.പി. സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു.  നന്നായി പഠിക്കുന്നതിനും കായിക പ്രവര്‍ത്തനത്തിനും ആരോഗ്യമുണ്ടെങ്കിലേ കഴിയൂ. ഇതിന് ഡോക്ടര്‍മാരും, ആരോഗ്യ പ്രവര്‍ത്തകരും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും വിരഗുളികപോലുളള മരുന്നുകള്‍ കൃത്യമായി കഴിച്ച് നല്ല ആരോഗ്യമുളളവരായി മാറുവാന്‍ നമുക്ക് കഴിയട്ടെ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു.  ദിനാചരണത്തിന്റെ ആവശ്യകതയെ കുറിച്ച് അര്‍ബണ്‍ ആര്‍.സി. എച്ച്. ഓഫീസര്‍ ഡോ.കെ.എസ്.അജയന്‍ മുഖ്യപ്രഭാഷണം നടത്തി.  ജില്ലാ മലേറിയ ഓഫീസര്‍ വി. ജി. അശോക് കുമാര്‍ , പനമരം സാമൂഹ്യാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.ആര്‍. ഷീജ, എല്‍.പി.സ്‌കൂള്‍ ടീച്ചര്‍ ലിസ്സി എന്നിവര്‍ സംസാരിച്ചു.  ടെക്‌നിക്കല്‍ അസിസ്റ്റന്റ് സി.സി.ബാലന്‍, ഡെപ്യൂട്ടി മാസ് മീഡിയാ ഓഫീസര്‍ ജാഫര്‍ ബീരാളി തക്കാവില്‍ ആരോഗ്യപ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍, സ്‌കൂള്‍ ടീച്ചര്‍മാര്‍, പൊതുപ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സംബന്ധിച്ചു.   ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ.പി. ദിനീഷ് സ്വാഗതവും, ജില്ലാ മാസ് മീഡിയാ ഓഫീസര്‍ കെ. ഇബ്രാഹിം നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *