May 18, 2024

വനിതാ ക്ഷേമത്തിന് പുതിയ പദ്ധതികൾ വേണമെന്ന് മേപ്പാടിയിലെ വനിതാ ഗ്രാമസഭ

0
Img 20181026 Wa0030
മേപ്പാടി ഗ്രാമപഞ്ചായത്തും കുടുംബശ്രീ മിഷനും സംയുക്തമായി സമ്പൂർണ വനിതാ ഗ്രാമസഭ സംഘടിപ്പിച്ചു .2019-2020വാർഷിക പദ്ധതി തയ്യാറാക്കുന്നതിന് വേണ്ടിയാണു ഗ്രാമ സഭ സംഘടിപ്പിച്ചത് . കുടുംബശ്രീ അയൽക്കൂട്ടങ്ങളെ പ്രതിനിധീകരിച്ചു മുന്നോറോളം വനിതകൾ പങ്കെടുത്തു .മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഹദ് ഉൽഘടനം നിർവഹിച്ചു . സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  സീനത്ത് അധ്യക്ഷത വഹിച്ചു.   കുടുംബശ്രീ ജൻഡർ പ്രോഗ്രാം മാനേജർ ആശാ പോൾ വിഷയാവതരണം നടത്തി . സി ഡി എസ്സ് ചെയർപേഴ്സൺ  മിനി  ,
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ചന്ദ്രശേഖരൻ തമ്പി ,  ഗ്രാമപഞ്ചായത്തംഗം പ്രദീജ,  പഞ്ചായത്ത് സെക്രട്ടറി  ജോണി ,ക്ലാർക്ക് ജിയാസ് മെമ്പർമാരായ ഗിരിജ, ലളിത ,മോഹൻദാസ് , ഷീന ഹരി, സലൂജ ,റഫീന ,
സ്നേഹിത കൗൺസിലർ അനില തുടങ്ങിയവർ സംസാരിച്ചു .പങ്കെടുത്തവർ 10 ഗ്രൂപ്പുകളായി തിരിഞ്  വിവിധ വിഷയങ്ങൾ ചർച്ച ചെയ്തശേഷം  ഗ്രൂപ്പ് ലീഡർമാർ റിപ്പോർട്ട്  അവതരിപ്പിക്കുകയും ക്രോഡീകരിക്കുകയും ചെയ്തു .വനിതാ ക്ഷേമത്തിന്  നിലവിലുള്ള പദ്ധതികൾക്ക് പുറമെ പുതിയ  പദ്ധതികൾ വേണമെന്ന് മേപ്പാടിയിലെ വനിതാ ഗ്രാമസഭ ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *