May 16, 2024

വെള്ളമുണ്ട ഗവൺമെൻറ് യുപി സ്കൂളിൽ ഇനി ശാസ്ത്രീയമായ രീതിയിൽ ജൈവ പച്ചക്കറി ഉൽപാദിപ്പിക്കും.

0
Img 20181126 Wa0068
വെള്ളമുണ്ട ഗവൺമെൻറ് യുപി സ്കൂളിൽ ഇനി ശാസ്ത്രീയമായ രീതിയിൽ ജൈവ പച്ചക്കറി ഉൽപാദിപ്പിക്കും. പച്ചക്കറി യുടെ നടീൽ ഉദ്ഘാടനം നടന്നു…. വെള്ളമുണ്ട ഗവൺമെൻറ് യുപി സ്കൂളിൽ പോളി ഹൗസിലാണ്. ജൈവപച്ചക്കറി ഉൽപാദിപ്പിക്കാനുള്ള പദ്ധതിക്കു തുടക്കമായത്. കോളിഫ്ലവർ, കാബേജ് തുടങ്ങിയ ശീതകാല പച്ചക്കറികളും, ചീര, വെണ്ട ,വഴുതന, തക്കാളി തുടങ്ങി എല്ലാ പച്ചക്കറികളും ഇനി ജൈവരീതിയിൽ സ്കൂളിൽ ഉൽപാദിപ്പിക്കും, വർഷങ്ങളായി ജൈവരീതിയിൽ പച്ചക്കറി ഉൽപാദിപ്പിച്ച്. കൃഷിവകുപ്പിൽ നിന്നും പ്രശംസ പിടിച്ചുപറ്റിയ സ്കൂളാണ് ഗവൺമെൻറ് യുപി  സ്കൂൾ വെള്ളമുണ്ടയിലെ വിദ്യാർത്ഥികൾ. പി.ടി.എയുടെ സഹകരണത്തോടെ അധ്യാപകരും വിദ്യാർത്ഥികളും ആണ്
പച്ചക്കറി കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നത്.
പച്ചക്കറി കൃഷിയുടെ നടീൽ ഉദ്ഘാടനം  പഞ്ചായത്തിലെ മുതിർന്ന കർഷകനായ കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് നൗഷാദ് കോയ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സുരേഷ് ബാബു, എം .മണികണ്ഠൻ, ആസ്യ മുരുട, കെ ബിന്ദു, സക്കീന തുടങ്ങിയവർ സംസാരിച്ചു. കാർഷിക ക്ലബ് വിദ്യാർത്ഥികളാണ് പച്ചക്കറിയുടെ പരിപാലനം ഇനി നടത്തുക.  വെള്ളമുണ്ട കൃഷിഭവൻ  എല്ലാ സഹായവും നൽകുന്നുണ്ട്. പഞ്ചായത്തിൽ നിന്നു ലഭ്യമായ 70000 രൂപ മുടക്കിയാണ് പോളിഹൗസ് നിർമ്മിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *