May 18, 2024

പള്ളിക്കുന്നിൽ 111-ാം വാർഷിക തിരുനാൾ മഹോത്സവം: പ്രധാന തിരുനാൾ 10 മുതൽ

0
13
കൽപ്പറ്റ: കിഴക്കിന്റെ ലൂർദ്ദ് എന്നറിയപ്പെടുന്ന വയനാട് പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിന്റെ 1 11-ാം വാർഷിക തിരുനാൾ മഹോത്സവം 18-ന് സമാപിക്കും. 10, 11, 12 തിയതികളിലായിരിക്കും പ്രധാന തിരുനാൾ ആഘോഷം നടക്കുന്നതെന്ന്  തിരുനാൾ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

മത സൗഹാർദ്ദത്തിന് പ്രസിദ്ധമായ പള്ളിക്കുന്ന് പള്ളിയിൽ നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന്  ഇതിനോടകം ആയിരകണക്കിന് തീർത്ഥാടകരാണ് എത്തിയത്. പ്രധാന തിരുനാൾ ദിനങ്ങളിലൊന്നായ പത്തിന് വൈകുന്നേരം 6.30-ന്  കോഴിക്കോട്  രൂപത വികാരി ജനറാൾ മോൺസിഞ്ഞോർ  തോമസ് പനക്കലിന്റെ  പ്രധാന കാർമ്മികത്വത്തിൽ   ആഘോഷമായ  സമൂഹബലിയും ഫാ: ജെയിംസ് മന്ത്രയുടെ വചനപ്രഘോഷണവും നടക്കും. തുടർന്ന് മെഗാഷോയും ഉണ്ടാകും. തിരുനാൾ മഹോത്സവ ദിനമായ തിങ്കളാഴ്ച  രാവിലെ 10 .30-ന്  കോഴിക്കോട് രൂപത ബിഷപ്പ്  ഡോ: വർഗീസ് ചക്കാലക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ സമൂഹ ബലിയും വൈകുന്നേരം 4- ന് മോൺസിഞ്ഞോർ ആന്റണി പയസിന്റെ  കാർമ്മികത്വത്തിൽ ദിവ്യബലിയും നടക്കും .വൈകുന്നേരം 5.30-ന് മാതാവിവിന്റെ തിരു സ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തി സാന്ദ്രമായ രഥ പ്രദക്ഷിണം. ഫാ: ഡേവിസ്  ചിറമേൽ തിരുനാൾ സന്ദേശം നൽകും തിരുനാൾ ദിവസങ്ങളിൽ ഉച്ചക്ക് നേർച്ച ഭക്ഷണമുണ്ടാകും . 18-ന് തിരുനാൾ സമാപിക്കും.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *