May 16, 2024

വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി സ്ഥലം വിട്ടുകിട്ടാൻ ഇടപെടും – മന്ത്രി കെ.കെ.ഷൈലജ

0
Img 20190221 Wa0049
 

  വാടക കെട്ടിടത്തിൽ വാളാട് പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കെട്ടിടം നിർമ്മിക്കാൻ

റവന്യു വകുപ്പിൽ നിന്ന് സ്ഥലം വിട്ടുകിട്ടുന്നതിന് വേണ്ടി ഇടപെടുമെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.വാളാട് ടൗണിൽ തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് നിർമ്മിച്ച ഷോപ്പിംങ് കോംപ്ലക്സിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.റവന്യു വകുപ്പിന്റെ കൈവശം വാളാട് ആവശ്യമായ സ്ഥലം ഉണ്ട്.ഈ 
സ്ഥലം വിട്ടുകിട്ടിയാൽ ആരോഗ്യ കേന്ദ്രത്തിന് കെട്ടിടം നിർമ്മിക്കാനുള്ള നടപടി സ്വീകരിക്കും.ആരോഗ്യമേഖലയിൽ സംസ്ഥാന സർക്കാർ മൂന്ന് വർഷം കൊണ്ട് വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയതെന്നും മന്ത്രി പറഞ്ഞു. ഗ്രാമപ്പഞ്ചായത്ത് 70 ലക്ഷം രൂപ ഉപയോഗിച്ചാണ് ടൗണിൽ ശൗചാലയം ഉൾപ്പെടെ സൗകര്യമുള്ള ഷോപ്പിംങ് കോംപ്ലക്സ് നിർമ്മിച്ചത്.രണ്ട് കോടി ഏഴ് ലക്ഷം രൂപ ചെലവിൽ 384 കുടുംബങ്ങൾക്ക് ഗുണം ലഭിക്കുന്ന 
ജലനിധി ശുദ്ധജല വിതരണ പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്തു.കമ്മ്യൂണിറ്റിഹാൾ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് 
അനീഷ സുരേന്ദ്രനും, സാംസ്ക്കാരിക നിലയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.പ്രഭാകരനും, മത്സ്യ മാർക്കറ്റ് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈമ മുരളീധരനും ഉദ്ഘാടനം ചെയ്തു.ഒ.ആർ.കേളു എം.എൽ.എ അധ്യക്ഷതവഹിച്ചു. തങ്കമ്മ യേശുദാസ്,എൻ.എം.ആൻറണി, പി.ദിനേശ് ബാബു, എൻ.ജെ.ഷജിത്ത്, ബാബു ഷജിൽകുമാർ, ബിന്ദു വിജയകുമാർ, കെ.ഷബിത, കത്രീന മംഗലത്ത്, സൽമ മോയിൻ, വി.കെ.ശശികുമാർ ,ബെന്നി ആൻറണി ,സിന്ധു സന്തോഷ്, എന്നിവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *