May 17, 2024

വനം വകുപ്പിലെ താൽകാലിക വാച്ചർമാർക്ക് കൂലി ലഭിച്ചില്ല:ഡിഎഫ്ഒ ഓഫിസിൽ കുത്തിയിരിപ്പ് സമരം

0
Img 20190221 Wa0050
മാനന്തവാടി: നോർത്ത് വയനാട് വനം ഡിവിഷനിലെ താൽക്കാലിക വാച്ചർമാർക്ക് ആറ്മാസമായിട്ടും കൂലി ലഭിക്കത്തതിൽ പ്രതിഷേധിച്ച് കേരളഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ മാനന്തവാടി ഡിഎഫ്ഒ ഓഫിസിന് മുമ്പിൽ കുത്തിയിരിപ്പു സമരം നടത്തി. നോർത്ത് വയനാട് വനം ഡിവിഷന് കിഴിലെ പേരിയാ, മാനന്തവാടി, ബേഗൂർ റെയിഞ്ചിന് കിഴിലുള്ള അറുപതിലധികം താൽക്കാലിക വാച്ചർമാർക്കാണ് അറ്മാസമായിട്ടും കൂലി ലഭിക്കത്തത്.വയനാട് വന്യജീവി സങ്കേതത്തിലും സൗത്ത് വയനാട് ഡിവിഷനിലും താൽക്കാലിക വാച്ചർമാർക്ക് കൃത്യമായി കൂലി ലഭിക്കുന്നുണ്ട്. മാനന്തവാടി വനം ഡിവിഷന് കീഴിൽ മാത്രമാണ് കൂലി കൊടുക്കുന്നതിന് താമസം വരുന്നതെന്നും മാസത്തിലെ മുഴുവൻ ദിവസവും രാത്രിയും പകലും ജോലി ചെയ്താൽ പന്ത്രണ്ട് മുതൽ ഇരുപത് വരെ ഡ്യൂട്ടി മാത്രമാണ് ലഭിക്കുന്നതെന്നും തൊഴിലാളികൾ പറയുന്നു.കൂലി ലഭിക്കത്തതിനാൽ തൊഴിലാളികൾ പലരും കടബാധ്യതയിലാണ്. 
         ജോലി ചെയ്യുന്ന ദിവസങ്ങളിലെ കൂലി കൃത്യമായി ലഭിക്കുന്നതിന് സഹാചര്യം ഒരുക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. സമരം സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ ബാബു ഉദ്ഘാടനം ചെയ്തു.ബേബി കുടിലിങ്കൽ അധ്യക്ഷത വഹിച്ചു. മാനന്തവാടി സിപിഐ മണ്ഡലം സെക്രട്ടറി വി.കെ.ശശിധരൻ, ലോക്കൽ സെക്രട്ടറി കെ.പി.വിജയൻ, വി.വി.അന്റണി,കേരള ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി കെ.ബാലകൃഷ്ണൻ, എഐടിയുസി മാനന്തവാടി താലൂക്ക് സെക്രട്ടറി കെ.സജീവൻ, ചന്ദ്രൻ തിരുനെല്ലി എന്നിവർ പ്രസംഗിച്ചു.സമരത്തെ തുടർന്ന് നടത്തിയാചർച്ചയിൽ വാച്ചർമാർക്ക് അറ്മാസത്തെ കൂലി മാർച്ച് അഞ്ചിന് മുമ്പ് നൽകുമെന്നും ഫണ്ട് അനുവദിച്ച് കിട്ടുന്നതിൽ വന്ന കാലതമാസമാണ് കൂലി വിതരണം ചെയ്യുന്നതിൽ താമസം  വന്നതെന്നും മാർച്ച് മാസത്തിൽ താൽക്കാലിക വാച്ചർമാരുടെ യോഗം വിളിച്ച് പ്രശ്നങ്ങൾ ചർച്ച ചെയ്യുമെന്നും ജോലിയെടുക്കതെ ചിലർ കൂലി വാങ്ങിയെന്ന പരാതിയുണ്ടന്നും കൃത്യമായി ജോലി ചെയ്യുന്നവർക്ക് കൂലി വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും നോർത്ത് വയനാട് ഡിഎഫ്ഒ ആർ.കീർത്തി ചർച്ചയിൽ ഉറപ്പ് നൽകി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *