May 20, 2024

വയനാട്ടിൽ ആദ്യമായി കിടത്തി ചികിത്സ ഇല്ലാത്ത ആശുപത്രിയിൽ പ്രഭാത ഭക്ഷണ വിതരണം തുടങ്ങി

0
Img 20190301 Wa0011
മാനന്തവാടി:  വയനാട്ടിൽ ആദ്യമായി കിടത്തി ചികിത്സ ഇല്ലാത്ത    ആശുപത്രിയിൽ പ്രഭാത ഭക്ഷണ വിതരണം തുടങ്ങി.
രോഗികളെകിടത്തിചികിത്സ നടത്തുന്ന ആസ്പത്രികളിൽ പോലും രോഗികൾക്കും കൂട്ടിരിപ്പുകാർക്കുംഭക്ഷണം നൽകാനുള്ള സൗകര്യം ഇല്ലാത്തപ്പോഴാണ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പുതിയ പദ്ധതിയുമായി രംഗത്തിറങ്ങിയിട്ടുള്ളത്. ജില്ലയിലെ ഏക ക്യാൻസർ ഹോസ്പിറ്റലായ  നല്ലൂർനാട് അംബേദ്ക്കർ മെമ്മോറിയൽ കാൻസർ ഹോസ്പിറ്റലിൽ ചികിത്സ തേടി എത്തുന്ന രോഗികൾക്കും സഹായത്തിന്നായികൂടെ വരുന്നവർക്കുമാണ് പ്രഭാതഭക്ഷണം നൽകുന്നത്.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മറ്റുള്ളവരുടെ സഹകരണത്തോടെ പ്രഭാതഭക്ഷണ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുള്ളത്.
കിച്ചണിലേക്ക് വേണ്ട പാത്രങ്ങളും ആസ്പത്രിയിലേക്ക് വാട്ടർഫ്യൂരിഫെയറും മൂന്ന്   സാമൂഹ്യ പ്രവർത്തകർ സംഭാവനയായി നൽകി.
     പ്രഭാതഭക്ഷണ വിതരണ ഉൽഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീതാ ബാബു ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.ജെ. പൈലി അദ്ധ്യക്ഷത വഹിച്ചു.സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺമാരായ കെ.കെ.സി.മൈമൂന.തങ്കമ്മയേശുദാസ്.മെഡിക്കൽ ഓഫീസർ ഡോ. കെ.വി.സിന്ധു പി.ഐ.ജോർജ്. എന്നിവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *