May 17, 2024

ദുരിത ബാധിത പ്രദേശങ്ങളിലെ പുനരധിവാസത്തിനുള്ള കര്‍മ്മ പദ്ധതിയുമായി ആയുര്‍സ്പര്‍ശം

0
Img 20190902 Wa0172.jpg
 
കൽപ്പറ്റ: ഉരുള്‍ പൊട്ടലിൽ വ്യാപകമായ നാശം വിതച്ച പുത്തുമല, കാശ്മീർ, നീലിക്കാപ്പ്, ചൂരല്‍മല, മുണ്ടകൈ എന്നിവിടങ്ങളിലായി സ്ഥിതി ചെയ്യുന്ന ആയിരത്തില്‍ അധികം വീടുകളില്‍ ആയുര്‍വേദ ഡോക്ടർമാരുടെ സംഘം ഭവന സന്ദർശനം സംഘടിപ്പിച്ച് പരിശോധന നടത്തുകയും മരുന്നുകള്‍ വിതരണം ചെയ്യുകയും ചെയതു. പരിപാടിയുടെ ഉത്ഘാടനം കശ്മീർ ആർ.സി  ചര്‍ച്ചിൽ വെച്ച് സി.കെ.. ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു.  കെ.എം.സി.ടി.. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ വയനാട് ജില്ലാ പ്രസിഡന്റ് ഡോ.മുഹമ്മദ് റാസി, വയനാട് ഡി.എം ഒ (ISM) ഡോ. ശ്രീകുമാർ പി.എസ്, വാർഡ് മെമ്പർ ചന്ദ്രൻ , ബ്ലോക്ക് മെമ്പർ  റോഷ്ന യൂസഫ്      ,  
 ഡോ.രാജ് മോഹൻ, ഡോ. ഷബീൽ ഇബ്രാഹിം എന്നിവർ സംസാരിച്ചു. ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ കോഴിക്കോട് മേഖല, വയനാട് ജില്ലാ കമ്മറ്റി, ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ആയുര്‍വേദ കോളേജ്, തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളേജ്, ആയുർവേദ റെപ്രസന്റ്രീറ്റിവ് സ് അസോസിയേഷൻ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ പരിപാടി സംഘടിപ്പിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *