May 14, 2024

പി.എസ്.സി. ചോദ്യങ്ങൾ മലയാളത്തിലും : സമരത്തിന് സാംസ്കാരിക കൂട്ടായ്മ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

0
കൽപ്പറ്റ: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉൾപ്പെടെയുള്ള തസ്തികകളിലേക്ക് പി.എസ്.സി നടത്തുന്ന എഴുത്തുപരീക്ഷകൾക്കുള്ള ചോദ്യങ്ങൾ മലയാളത്തിലും നൽകണമെന്നാവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനം പി.എസ്.സി ആസ്ഥാനത്തു നടത്തി വരുന്ന അനിശ്ചിതകാല ഉപവാസ സമരത്തിന് കൽപ്പറ്റയിൽ സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.മൂന്നര കോടി മലയാളികളുടെ മാതൃഭാഷയായ മലയാളത്തിന് ഭരണത്തിന്റെയും, വിദ്യാഭ്യാസത്തിന്റെയും സമസ്ത മേഖലകളിലും അർഹമായ പരിഗണന നൽകേണ്ടതുണ്ട്.മലയാളത്തിന് ലഭിച്ച ശ്രേഷ്ഠ ഭാഷാ പദവിയും, ഭരണഭാഷയായി അംഗീകരിച്ച നയവും അർഥവത്താകണമെങ്കിൽ  ഇതു കൂടിയേ തീരൂവെന്ന് കൂട്ടായ്മ അഭിപ്രായപ്പെട്ടു.ആവശ്യങ്ങൾ അംഗീകരിച്ച് സമരം അവസാനിപ്പിക്കുന്നതിന് സർക്കാർ ഇടപെടണം. മലയാള ഐക്യവേദി സെക്രട്ടറി ഡോ.ബാവ കെ.പാലുകുന്ന് അധ്യക്ഷത വഹിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് എം.എം.ഗണേഷ് ഉദ്ഘാടനം ചെയ്തു. പി.കെ.ജയചന്ദ്രൻ,കെ.ഷാജി, എ.കെ.രാജേഷ് (പുരോഗമന കലാസാഹിത്യ സംഘം ), എം.ബാലഗോപാൽ (ലൈബ്രറി കൗൺസിൽ), എം.കെ.ദേവസ്യ ( ശാസ്ത്ര സാഹിത്യ പരിഷത്ത് ), ഷാജി പുൽപ്പള്ളി, അനിൽ കുറ്റിച്ചിറ, പ്രീത ജെ. പ്രിയദർശിനി, ടി. താജ് മൻസൂർ,  ബാലൻ വേങ്ങര, പ്രൊഫ.പി.സി. രാമൻകുട്ടി, പി.കെ. മുഹമ്മദ് ബഷീർ, എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *