April 29, 2024

കാർഷിക മാധ്യമ രംഗത്തെ മികച്ച സംഭാവന:ജി. എസ്. ഉണ്ണികൃഷ്ണൻ നായർക്ക് മലയാളശ്രീ പുരസ്കാരം .

0
Img 20190908 Wa0092.jpg
                          
നമ്മുടെ മലയാളം ഏർപ്പെടുത്തിയ കാർഷിക മാധ്യമരംഗത്തെ മികച്ച പ്രവർത്തനത്തിനുള്ള മലയാളശ്രീ അവാർഡിന് ഫാം ഇൻഫർമേഷൻ ബ്യുറോ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസറും കേരളകർഷകൻ മാസികയുടെ ചീഫ് എഡിറ്ററുമായ ജി. എസ്. ഉണ്ണികൃഷ്ണൻ നായർ അർഹനായി. കാർഷിക മാധ്യമരംഗത്തെ ഇദ്ദേഹത്തിൻറെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ്. 
കാർഷിക ബിരുദത്തിനുപുറമെ ജേർണലിസം ആൻഡ് മാസ്സ്‌കമ്മ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാഡ്യുവേഷൻ നേടിയിട്ടുള്ള ജി. എസ്. ഉണ്ണികൃഷ്ണൻ നായർ കാർഷിക മാധ്യമപ്രവർത്തനത്തിലും വികസനപ്രവർത്തനത്തിലും 30 വർഷമായി സജീവമാണ്. ഫാം ഇൻഫർമേഷൻ ബ്യുറോ നിർമിച്ച് ദൂരദർശൻ സംപ്രേഷണം ചെയ്യുന്ന നൂറുമേനി എന്ന കാർഷിക വീഡിയോ പരമ്പര ഉൾപ്പെടെ 200 ഓളം ഫാം വീഡിയോ ഡോക്യൂമെന്ററികൾ ഇദ്ദേഹം സ്‌ക്രിപ്‌റ്റെഴുതി സംവിധാനം ചെയ്തു. 2000 ലേറെ ലേഖനങ്ങളും 40 ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചു. മാതൃഭൂമി കാർഷികരംഗത്തിൽ 'കൃഷിപാഠം' എന്ന പംക്തി ദീർഘകാലമായി എഴുതുന്നു. 
കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിൻറെ നാഷണൽ സയൻസ് കമ്മ്യൂണിക്കേഷൻ അവാർഡ്, കേന്ദ്ര ഗവൺമെൻറ് സ്ഥാപനമായ വിഗ്യാൻ പ്രസറിന്റെ ബ്രോൺസ് ബീവർ അവാർഡ്(2 തവണ), കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ പുരസ്‌കാരം, കൃഷിവകുപ്പിന്റെ കാർഷിക പത്രപ്രവർത്തക(കർഷകഭാരതി) അവാർഡ്, സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസലിന്റെ ശാസ്ത്രസാഹിത്യ അവാർഡ്, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യുട്ടിന്റെ പുരസ്‌കാരം, ഭീമാ ബാലസാഹിത്യ അവാർഡ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻറെ ഇലക്ട്രോണിക് മാധ്യമ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *