May 20, 2024

13 വിദ്യാർഥിനികളെ സമൂഹത്തിന് സമർപ്പിച്ചു: നിസ്‌വകോൺവെക്കേഷൻ സമാപിച്ചു

0
Img 20190912 Wa0237.jpg
മാനന്തവാടി: സ്ത്രീ വിദ്യാഭ്യാസ പുരോഗതി കൈവരിക്കുന്നതിലൂടെ സമൂഹത്തിൽ ഏറെ സ്വാധീനം ചെലുത്താൻ കഴിയുമെന്നും ഭാവിതലമുറയക്ക് സംസ്കാരം നൽകേണ്ടത് സ്ത്രീ വിഭാഗമായതുകൊണ്ടുതന്നെ വിദ്യാഭ്യാസ പരമായി അവരെ ഉയർത്തിക്കൊണ്ടു വരേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്നും കേരളാ വഖ്ഫ് ബോർഡ് ചെയർമാൻ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. രണ്ടു വർഷമായി മാനന്തവാടി ആസ്ഥാനമായി ജിപ്സ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന നിസ് വ വുമൺസ് കോളേജിൽ നിന്ന് ഇസ് ലാമിക് ഡിപ്ലോമയോടൊപ്പം എം.ടി.ടി.സി കോഴ്സ് പൂർത്തിയാക്കിയ 13 വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പാൾ ഹാരിസ് ബാഖവി കമ്പളക്കാട് അദ്ധ്യക്ഷനായി. പാലത്തായി മൊയ്തു ഹാജി മുഖ്യാഥിതിയായി.ഷറഫുദീൻ മാസ്റ്റർ ഉദുമ മുഖ്യ പ്രഭാഷണം നടത്തി. സർട്ടിഫിക്കറ്റ് വിതരണം തങ്ങൾ നിർവഹിച്ചു. സമസ്ത താലൂക്ക് സെക്രട്ടറി അബ്ദുസ്സമദ് ദാരിമി, റൈഞ്ച് സെക്രട്ടറി അബ്ദുൽ ജലീൽ ഫൈസി ,മഹല്ല് സെക്രട്ടറി മഞ്ചേരി ഉസ്മാൻ ,ടി.എം അബ്ദുൽ മജീദ് മൗലവി, എ.കെ അബ്ദുള്ള ഹാജി, ഇബ്റാഹിം റഹ് മാനി, ഫഹീം മാസ്റ്റർ, സജ്ന ടീച്ചർ, ഹഫ്സത്ത് , ഉമ്മു സജീറവഫിയ്യ ,സംബന്ധിച്ചു. ഡയറക്ടർ ആരിഫ് വാഫി സ്വാഗതവും കോഡിനേറ്റർ അബ്ദു റഊഫ് വാഫി ആറുവാൾ നന്ദിയും പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *