May 18, 2024

യുവജന നിരാഹാരം പ്രഖ്യാപന കൺവെൻഷൻ ഇന്ന് വ്യാപാരഭവനിൽ.

0
.                                        സുൽത്താൻ ബത്തേരി: ദേശീയ പാതയിലെ യാത്രാ നിരോധനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് യുവജനങ്ങൾ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന്റെ ഒരുക്കങ്ങൾക്കായുള്ള കൺവെൻഷൻ ഇന്ന് നടക്കും. വ്യാപാരഭവനിൽ 4.30 നാണ് യോഗം.വിവിധ സംഘടന ഭാരവാഹികളും പ്രവർത്തകരും പങ്കെടുക്കും. സമരത്തിന് വിവിധ പ്രസ്ഥാനങ്ങളും മതസാമുദായിക സംഘടനകളും പിന്തുണ അറിയിച്ചിട്ടുണ്ട്. 25 ന് ബുധനാഴ്ച്ച രാവിലെ 10 മണിക്കാണ് മരണം വരെയുള്ള നിരാഹാര സമരം ആരംഭിക്കുക.ഐ.സി ബാലകൃഷ്ണൻ എം.എൽ.എ ചെയർമാനായ എൻ.എച്ച് 766 പ്രൊട്ടക്ഷൻ ആക്ഷൻ കമ്മറ്റിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സമരം. യാത്ര നിരോധനം പിൻവലിക്കുക ജനങ്ങൾ തെരുവിലേക്ക്  എന്നതാണ് മുദ്രാവാക്യം. യൂത്ത് കോൺഗ്രസ്, ഡി.വൈ.എഫ്.ഐ, യൂത്ത് ലീഗ്, യുവമോർച്ച, എ.ഐ.വൈ.എഫ്, എസ്. എൻ.ഡി.പി യൂത്ത് മൂവ്മെൻറ് തുടങ്ങി സമൂഹത്തിലെ എല്ലാ യുവജനപ്രസ്ഥാനങ്ങളും ചേർന്നാണ് നിരാഹാര സമരം. സംഘടനകളുടെ സംസ്ഥാന ജില്ലാ നേതാക്കൾ നിരാഹാര സമരം നടത്തുമ്പോൾ മറ്റ് യുവജന നേതാക്കൾ ഉപവാസമനുഷ്ഠിക്കും.വിവിധ രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന നേതാക്കളും ബിഷപ്പുമാർ അടക്കമുള്ള മതമേലധ്യക്ഷന്മാരും സാമുദായിക നേതാക്കളും സമര പന്തലിലെത്തുമെന്ന് സമരസമിതി ഭാരവാഹികളായ റ്റിജി ചെറുതോട്ടിൽ, ആർ.രാജേഷ് കുമാർ, എം.എസ് ഫെബിൻ, അസീസ് വേങ്ങൂർ, സിനീഷ് വാകേരി, പി. സംഷാദ് എന്നിവർ അറിയിച്ചു.                                                 യുവജനങ്ങളുടെ അനിശ്ചിതകാല നിരാഹാരത്തിനെ എസ്.എൻ.ഡി.പി ബത്തേരി യൂണിയൻ പിന്തുണക്കുമെന്ന് ചെയർപേഴ്സൺ ശാരദ നന്ദൻ അറിയിച്ചു.                                         എക്യുമെനിക്കൽ ഫോറം പിന്തുണ അറിയിച്ചു.ഫാ.ജെയിംസ് പുത്തൻപറമ്പിൽ, വർഗീസ് കാട്ടാംമ്പള്ളി, രാജൻ തോമസ്, വി.പി തോമസ് പ്രസംഗിച്ചു.                                    പൂമല റസിഡന്റ്സ് അസോസിയേഷൻ പിന്തുണ അറിയിച്ചു.പ്രസിഡന്റ് പ്രതീഷ് വർഗീസ്, ടി.രാജൻ, സിബിച്ചൻ കരിക്കേടം പ്രസംഗിച്ചു.                             ഫ്ലാക്സ് ക്ലബ്ബ് പിന്തുണ അറിയിച്ചു.അജയ് ഐസക്, ആന്റോ ജോർജ്, ഷിനോജ് പാപ്പച്ചൻ പ്രസംഗിച്ചു.                                   അമ്മായിപ്പാലം സ്നേഹക്കൂട് അയൽക്കൂട്ടം പിന്തുണ അറിയിച്ചു.അനിൽ വർഗീസ്,ഷിബി മാത്യു, പി.കെ സുരേന്ദ്രൻ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *