May 19, 2024

മാനികാവ് സ്വയംഭൂ മഹാ ശിവക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷം 19 മുതൽ 21 വരെ

0
Img 20200217 Wa0099.jpg
കല്‍പ്പറ്റ:മാനികാവ് സ്വയംഭൂ മഹാ ശിവക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷം, മഹാരുദ്ര അഭിഷേകം,ഭഗവതിസേവ എന്നിവ 19 മുതൽ 21 വരെ ക്ഷേത്രം തന്ത്രി മാടമന കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 19ന് രാവിലെ നട തുറക്കൽ, നിത്യപൂജ,ഏഴിന് മലർനിവേദ്യം എന്നിവയും, വൈകിട്ട് ഏഴിന്  ഭഗവതിസേവയും നടക്കും. തുടർന്ന് ഗുരുദേവന്റെ കുണ്ഡലിനി പാട്ടിന്റെ നൃത്താവിഷ്കാരം, മാസ്റ്റർ സൂര്യ കൃഷ്ണ പായ്ക്കാട്ട്  അവതരിപ്പിക്കുന്ന മാജിക് ഷോ, 8 45 മുതൽ കലാമണ്ഡലം പ്രദീപ്കുമാറിനെ നേതൃത്വത്തിൽ മാനികാവ് ചൈതന്യ നൃത്ത കലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ എന്നിവ ഉണ്ടായിരിക്കും. 20ന് രാവിലെ നിത്യപൂജ, ആറിന് ഗണപതിഹോമം, എട്ടിന് നവകം, പഞ്ചഗവ്യം. എന്നിവയും,  അരീക്കര അയ്യപ്പക്ഷേത്രത്തിലെ ആദിലക്ഷ്മി ഭജന സംഘം അവതരിപ്പിക്കുന്ന ഭജന, തുടർന്ന് മോഹനൻ നൊച്ചാട്ട് വടകരയുടെ ആദ്ധ്യാത്മിക പ്രഭാഷണം എന്നിവയും,  തുടർന്ന് 11 30 ന മഹാരുദ്ര അഭിഷേകവും നടക്കും. 21ന് രാവിലെ നിത്യപൂജ, ആറിന് ഗണപതിഹോമം, ഒമ്പതിന്  വയനാട് കലാമണ്ഡലം ചാരു അഗുരുവും സംഘവും അവതരിപ്പിക്കുന്ന ചാക്യാർകൂത്തും, 11ന് ശ്രുതിലയ മ്യൂസിക്കൽസ് വയനാട് മാനികാവ് അവതരിപ്പിക്കുന്ന ഭക്തിഗാന അർച്ചനയും ഉണ്ടാകും. വൈകിട്ട് ആറുമണിക്ക് ദീപാരാധന, പത്തിന് കോൽക്കളി വട്ടക്കളി എന്നിവയും നടക്കും. പത്രസമ്മേളനത്തിൽ ഉത്സവ ആഘോഷ കൺവീനർ എം കെ ശിവരാമൻ, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ വി കെ ബാലകൃഷ്ണൻ, രക്ഷാധികാരി വി മുരളി, ആഘോഷകമ്മിറ്റി ചെയർമാൻ പി കെ സുദേവൻ എന്നിവർ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *