May 19, 2024

പ്രതി മുനീറിനെ കാലവിളംബ മൊഴിവാക്കി മാതൃകാപരമായി ശിക്ഷിക്കണം – ഭൂസമര സമിതി

0
സംസാരശേഷിയില്ലാത്തതും  ബുദ്ധി വികസിച്ചിട്ടില്ലാത്തതുമായ ആദിവാസിയായ പിഞ്ചുകുട്ടിയെ ഈ ലോക്ക് സൗൺ കാലത്തെ വറുതിക്കിടയിലും ക്രൂരമായി പീഡിപ്പിച്ച എകർക്കോട്ട് പറമ്പിൽ മുനീറിനെ, കാലവിളംബ മൊഴിവാക്കി, മാതൃകാപരമായി ശിക്ഷിക്കണമെന്ന് ഭൂസമര സമിതി വയനാട് ജില്ലാ കമ്മിറ്റി പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.  
വിറക് ശേഖരിക്കുവാൻ  പോവുകയായിരുന്ന അച്ഛനമ്മമാരുടെ കൂടെ പോകാൻ ശാഠ്യം പിടിച്ച് പിന്നാലെ പോയിരുന്ന കുട്ടിയെ നിർബന്ധിച്ച് വീട്ടിലേക്ക് അയക്കുകയായിരുന്നു. തനിച്ച് വീട്ടിലേക്ക് മടങ്ങിയ കുട്ടിയെ അയൽവാസിയായ മുനീർ, മർദ്ദിക്കുകയും, ബലം പ്രയോഗിച്ചും ഭയപ്പെടുത്തിയും ബലാൽ സംഗത്തിനിരയാക്കി. അത് കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചെത്തിയ കുട്ടി ദീർഘനേരം ഒരിടത്തിരുന്ന് കരയുന്നുണ്ടായിരുന്നെങ്കിലും ഈ കുട്ടിയെന്തിനാണ് കരയുന്നതെന്ന് ആരും തിരക്കിയില്ല. കുട്ടികളുമായി വഴക്കിട്ട് മിക്കവാറും ഈ കുട്ടി ഇങ്ങനെ കരയാറുണ്ട്, അതുകൊണ്ട് അന്വേഷിച്ചില്ല എന്നാണ് നാട്ടുകാരും മറ്റ് അയൽവാസികളും പറയുന്നത്. 
കൊറോണ കാലത്തെ ലോക്ക് ഡൗൺ ജീവിതത്തിൻ്റെ ദാരിദ്ര്യത്തിനിടയിലും ആദിവാസി കുടുംബങ്ങളിൽ യാതൊരു സുരക്ഷയുമില്ലെന്നതിന് തെളിവാണ് ഈ ക്രൂരമായ സംഭവം. 
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഭൂസമരസമിതിയുടെ മുഴുവൻ പ്രവർത്തകരോടും ജാഗരൂകരായിരിക്കാൻ ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *