May 20, 2024

കാർഷിക കടങ്ങൾ എഴുതിത്തള്ളണം;കിസാൻ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി

0

  മാനന്തവാടി: കർഷകർ എടുത്തിട്ടുള്ള പലിശരഹിത വായ്പ്പ തിരിച്ചടക്കുന്നതിന് ലോക്ക് ഡൌൺ പശ്ചാതലത്തിലും,ഹോട്സ്പോർട് നില നിൽക്കുന്നതിനാലും കോറോണ എന്ന മഹാമാരിയെ ചെറുത്ത് നിൽക്കുന്നതിനു വേണ്ടി രാജ്യം ഒന്നടങ്കം പൊരുതുമ്പോൾ കർഷകർ ബാങ്കുകളിൽ നിന്ന് എടുത്ത എല്ലാ വിധ കാർഷിക കടങ്ങളും എഴുതിത്തള്ളണമെന്ന് കിസാൻ കോൺഗ്രസ്സ്. ലോക്ക് ഡൗൺ സമയത്ത്  ബാങ്കുകൾ തുറക്കാത്തതിനാൽ മുതൽ സംഖ്യ അടച്ചു പുതുക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. നിരവധി കർഷകർക്ക് പലിശ ഇനത്തിൽ ലഭിച്ചിരുന്ന ആനുകൂല്യങ്ങളും, മറ്റും നഷ്ടപ്പെട്ടു പോകാതിരിക്കാൻ സർക്കാർ ഉടൻ ഇടപെട്ട് ലോൺ കാലാവധി നീട്ടിവെക്കുന്ന നിലപാട് സ്വീകരിക്കണം.കാർഷിക മേഖല അമ്പാടെ തകർന്നിരിക്കുന്നു. കാർഷികോൽപ്പന്നങ്ങൾക്ക് വിലയില്ല. കർഷകർക്ക് ലോൺ തിരിച്ചടക്കാൻ ഒരു ഗതിയും ഇല്ലാതെ വഴിമുട്ടിയിരിക്കുന്ന ഈ സാഹചര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഉടൻ ഇടപ്പെട്ട് കർഷകരെ രക്ഷിക്കുന്നതിനു വേണ്ടി കാലവധി കഴിഞ്ഞതും, നിലവിൽ ലോൺ അടക്കാൻ കഴിയാത്ത അവസ്ഥയിൽ കർഷകർ എടുത്ത എല്ലാ വിധ കാർഷിക ലോണുകളും എഴുതിത്തള്ളണമെന്ന് കിസാൻ കോൺഗ്രസ്‌ വയനാട് ജില്ല വൈസ് പ്രസിഡന്റ്‌ പി എം ബെന്നി സർക്കാരിനോട് ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *