May 17, 2024

രക്തദാനത്തിലും കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിലും സജീവമായി വേവ്സ് പ്രവർത്തകർ

0
Mty Hospital 13.jpg

മാനന്തവാടി ∙ കോവിഡ് എന്ന മഹാമാരിക്ക് എതിരായ  പ്രതിരോധ പ്രവർത്തനങ്ങളിൽ
 വേവ്സ് പ്രവർത്തകർ സജീവ സാന്നിധ്യമാകുന്നു.  ആരോഗ്യ വകുപ്പിന്റെ
നിർദേശങ്ങൾ അനുസരിച്ച് പ്രാദേശിക ജാഗ്രത സമതികളുടെ സഹകരണത്തോടെയാണ്
പ്രവർത്തനങ്ങൾ.  ജില്ലയിൽ കിട്ടാത്ത മരുന്നുകൾ രോഗികൾക്ക് എത്തിച്ച്
നൽകാനും വേവ്സിന് കഴിയുന്നു. നൂറുകണക്കിന് രോഗികൾക്ക് ജില്ലക്ക് അകത്ത്
നിന്നും പുറത്തനിന്നുമായി മരുന്നുകൾ എത്തിച്ച്നൽകി. രക്തദാന രംഗത്തും
വേവ്സ് സജീവമാണ്.  എല്ലാ ഗ്രൂപ്പുകൾക്കുമായി പ്രത്യേകം പ്രത്യേകം
വാട്സാപ് ഗ്രൂപ്പുകൾ വേവ്സിനുണ്ട്.  വിവിധ ചാപ്റ്റർ ഗ്രൂപ്പുകൾ അടക്കം 2ദ
വാട്സാപ് ഗ്രൂപ്പുകൾ വഴിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. നിർധന
രോഗികൾക്ക് റംസാൻ കിറ്റ് നൽകാനുള്ള ഒരുക്കങ്ങളും നടന്ന് വരുന്നുണ്ട്.
കൊറോണക്കാലം തുടങ്ങിയപ്പോൾ മുതൽ  മാസ്കുകളും ഹാൻഡ് വാഷും സാനിറ്റൈസറും
നിർമിച്ച് നൽകി  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ  വേവ്സ് പ്രവർത്തകരും
സജീവമായിരുന്നു.    ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികളെയും ആശ്രിതരേയും
സഹായിക്കാനും സന്നദ്ധ പ്രവർത്തകർക്ക് പരസ്പരം വിവരങ്ങൾ കൈമാറാനും ആയി
രൂപീകരിച്ച സന്നദ്ധ സംഘടനയാണ്  വേവ്സ് (വയനാട് അസോസിയേൻ ഒാഫ്
വൊളണ്ടിയറിങ് ആൻഡ് എമർജൻസി സർവീസ്).
     മാസ്ക് വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ജില്ലാ ആശുപത്രിയിൽ  ഒ.ആർ.
കേളു എംഎൽഎ ഉദ്ഘാടനം ചെയ്തു. വേവ്സ് ചെയർമാൻ കെ.എം. ഷിനോജ് മാസ്കുകൾ
ജില്ലാ ആശുപത്രി  ആർഎംഒ  ഡോ സി. സക്കീറിന് കൈമാറി.
പ്രതിസന്ധികൾക്കിടയിലും വേവ്സ് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന്
എംഎൽഎ പറഞ്ഞു. ജില്ലാ ആശുപത്രി ഡപ്യൂട്ടി സൂപ്രണ്ട്  ഡോ. കെ. സുരേഷ്,
ജില്ലാ കോവിഡ്  നോഡൽ ഓഫിസർ ഡോ. ചന്ദ്രശേഖരൻ,  ജസ്റ്റിൻ ചെഞ്ചട്ടയിൽ,
ജെറീഷ് പാണ്ടിക്കടവ്, എം.കെ. ഷിഹാബുദ്ദീൻ എന്നിവർ  പങ്കെടുത്തു.
    ജില്ലാ ആശുപത്രക്ക് പുറമെ  താലൂക്കിസെ  വിവിധ പ്രാഥമിക ആരോഗ്യ
കേന്ദ്രങ്ങൾക്കുംസാമൂഹ്യആരോഗ്യ കേന്ദ്രങ്ങൾക്കും  പൊതു സ്ഥാപനങ്ങൾക്കും
വേവ്സ് മാസ്കുകൾ നൽകി. വരും ദിവസങ്ങളിലും ജീവകാരുണ്യ–ബോധവൽക്കരണ
പ്രവർത്തനങ്ങൾ തുടരും.
           മാനന്തവാടി നഗരസഭയ്ക്ക് വേവ്സ് പ്രവർത്തകർ നൽകിയ മാസ്കുകൾ
നഗരസഭാ ചെയർമാൻ വി.ആർ. പ്രവീജ് ഏറ്റുവാങ്ങി. വൈസ് ചെയർപഴസൻ ശോഭ രാജൻ,
സ്ഥിരം സമിതി അധ്യക്ഷൻ പി.ടി. ബിജു,  വേവ്സ് ചെയർമാൻ കെ.എം. ഷിനോജ്,
പി.ആർ.ഒ. ജസ്റ്റിൻ ചെഞ്ചട്ടയിൽ, ജെറീഷ് പാണ്ടിക്കടവ്, പി.ആർ.
ഉണ്ണികൃഷ്ണൻ, കെ. ജയേന്ദ്രൻ എന്നിവർ പങ്കെടുത്തു. മാസ്ക് ധരിക്കാതെ
പുറത്തിറങ്ങിയ ആളുകൾക്കും സൗജന്യമായി മാസ്കുകൾ നൽകി.
      വിവിധ ദിവസങ്ങളിലായി വേവ്സ് അംഗങ്ങൾ  തിരുനെല്ലി, എടവക, തവിഞ്ഞാൽ,
തൊണ്ടർനാട്, പനമരം പഞ്ചായത്തുകളിലും മാനന്തവാടി നഗരസഭയിലും സൗജന്യമായി
മാസ്ക്കുകൾ നൽകി.  കാട്ടിക്കുളം  ആർടിഒ ചെക് പോസ്റ്റ്, വിവിധ ബാങ്കുകൾ,
എടവക, ബേഗൂർ പ്രാഥമിക  ആരോഗ്യ കേന്ദ്രങ്ങൾ, തൊണ്ടർനാട് പൊലീസ് സ്റ്റേഷൻ,
തൃശ്ശിലേരി വില്ലേജ് ഒാഫിസ്, കാട്ടിക്കുളം പൊലീസ് ഒൗട്ട് പോസ്റ്റ്, കോറോം
കെഎസ്ഇബി ഒാഫിസ്, പനമരം പൊലീസ് സ്റ്റേഷൻ, വാളാട് പിഎച്ച്സി, പമരം ടൗണിലെ
വ്യാപാര സ്ഥാപനങ്ങളിൽ എത്തിയ പൊതുജനങ്ങൾ എന്നിവർക്ക്  മാസ്കുകൾ
സൗജന്യമായി  നൽകി.
       തൊണ്ടർനാട് പഞ്ചായത്തിലെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി
വേവ്സ് പ്രവർത്തകർ ന നടത്തിയ സൗജന്യ മാസ്ക് വിതരണം പഞ്ചായത്ത് സ്ഥിരം
സമിതി അധ്യക്ഷ മൈമൂന
അബ്ദുല്ല ഉദ്ഘാടനം ചെയ്തു.  വേവ്സ് ചെയർമാൻ കെ.എം. ഷിനോജിൽ നിന്ന്
പഞ്ചായത്ത് സെക്രട്ടറി ബോബൻ ചാക്കോ മാസ്ക്  ഏറ്റുവാങ്ങി. തൊണ്ടർനാട്
പൊലീസ് സ്റ്റേഷന് നൽകിയ മാസ്കുകൾ എസ്ഐ കെ.വി. മഹേഷ്  ഏറ്റുവാങ്ങി. പിആർഒ
ജസ്റ്റിൻ ചെഞ്ചട്ടയിൽ, നൈജു ജോസഫ്, ഷംസു മക്കിയാട്, ജമാൽ
വള്ളുവശ്ശേരി, സുലൈമാൻ അമ്മാനി, ഇഷാം കോറോം എന്നിവർ നേതൃത്വം നൽകി.
   തിരുനെല്ലി പഞ്ചായത്തിന് നൽകിയ മാസ്കുകൾ പഞ്ചായത്ത് പ്രസിഡന്റ് ജി.
മായാദേവി ഏറ്റുവാങ്ങി. പേര്യ എിഎച്ച്സിക്ക് നാൽകിയ ഹാൻവാഷ് ഡോ. നീതു
ചന്ദ്രനും വാളാട് പിഎച്ച്സിക്ക് നൽകിയ മാസ്കുകൾ ഡോ. അനീഷും ഏറ്റുവാങ്ങി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *