April 30, 2024

ഇ-പാഠശാല പൊതു പഠന കേന്ദ്രങ്ങളില്‍ സാമൂഹ്യ സന്ദര്‍ശനം നടത്തി

0
Img 20200714 Wa0274.jpg
കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനം സാധ്യമാക്കുന്നതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഇ-പാഠശാല പഠനകേന്ദ്രങ്ങളില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നിയോജക മണ്ഡലത്തിലെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ പ്രവര്‍ത്തകരും ജനപ്രതിനിധികളും സന്ദര്‍ശനം നടത്തി. ത്രിതല  പഞ്ചായത്ത് പ്രസിഡന്റുമാര്‍, മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, വിവിധ സന്നദ്ധ സാമൂഹ്യ സംഘടനാ ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് നിശ്ചയിച്ച പഞ്ചായത്ത് കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ സന്ദര്‍ശനങ്ങളില്‍ പങ്കാളികളായി. 
 ഇ-പാഠശാല സാമൂഹ്യ സന്ദര്‍ശനത്തിന്റെ  മണ്ഡലതല ഉദ്ഘാടനം മേപ്പാടി ഗ്രാമപഞ്ചായത്തിലെ തൃക്കൈപ്പറ്റ ഗോവിന്ദന്‍പാറ കോളനിയിലെ ഇ- പാഠശാല കേന്ദ്രത്തില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ചന്ദ്രശേഖരന്‍ തമ്പി അധ്യക്ഷത വഹിച്ചു. ബി.ആര്‍.സി ട്രെയ്‌നര്‍ എന്‍.എ. വിജയകുമാര്‍, തൃക്കൈപ്പറ്റ ഹൈസ്‌കൂള്‍ പ്രധാനധ്യാപിക സലീമ എന്നിവര്‍ സംസാരിച്ചു.
  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ തമ്പി വൈത്തിരി പഞ്ചായത്തിലെ ചാരിറ്റിയിലുള്ള അംബേദ്കര്‍ കോളനിയിലെ പഠന കേന്ദ്രത്തിലും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സരസമ്മ ടീച്ചര്‍ മുട്ടില്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ പൊതു പഠന കേന്ദ്രത്തിലും മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ഗഗാറിന്‍ ചെമ്പട്ടി കോളനി പൊതു പഠനകേന്ദ്രത്തിലും സന്ദര്‍ശനം നടത്തി. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.എ കരീം മുക്കില്‍ പീടിക അംഗന്‍വാടിയിലും, ജില്ലാ പഞ്ചായത്ത് അംഗം പി.കെ. അനില്‍കുമാര്‍ ജയ്ഹിന്ദ് കോളനിയിലെ പുല്ലുകുന്നു പഠനവീട് കേന്ദ്രത്തിലും സന്ദര്‍ശനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനി, ജോര്‍ജ് എന്‍.വി, ദേവസ്യ, മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ  പ്രസിഡണ്ടുമാരായ പി.എം. നാസര്‍, എന്‍.സി. പ്രസാദ്, ആര്‍. യമുന, കെ.കെ. സഹദ്, ഉഷാകുമാരി, ഷീജ ആന്റണി, നൗഷാദ്, പി. ഭരതന്‍, ലീലാമ്മ ജോസഫ്, പഞ്ചായത്ത് മെമ്പര്‍മാര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു, ഡി.റ്റി.പി.സി എക്‌സിക്യുട്ടീവ് അംഗം എം. സെയ്ത്, ഗ്രന്ഥശാല സംഘം പ്രവര്‍ത്തകര്‍, ക്ഷീരസംഘം പ്രസിഡണ്ടുമാരായ  സി.എം. ശിവരാമന്‍, ദേവസ്യ ആന്റണി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അനിത, ടി.ഇ.ഒ രജനീകാന്ത്, വൈത്തിരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വേലായുധന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ-ഓര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ് എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി.
  279 പൊതു പഠനം കേന്ദ്രങ്ങളാണ് കല്‍പ്പറ്റ നിയോജക മണ്ഡലത്തിലുള്ളത്. സാമൂഹ്യ ഇടപെടലുകളിലൂടെ കേന്ദ്രങ്ങളിലെ ന്യൂനതകള്‍ പരിഹരിക്കുകയാണ് സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിട്ടത്.  പദ്ധതിക്കായി എം.എല്‍.എ ഫണ്ടില്‍ നിന്നും മണ്ഡലത്തിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും 15 ഇ- പാഠശാല കേന്ദ്രങ്ങളിലേക്കും നല്‍കിയ 100 ടി.വികള്‍ക്ക് പുറമേ രാഹുല്‍ ഗാന്ധി എം.പി, വ്യവസായ വകുപ്പ്, ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി, എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, സന്നദ്ധ  സംഘടനകള്‍, സഹകരണ വകുപ്പ്, അധ്യാപക – സര്‍വീസ് സംഘടനകള്‍, പ്രമുഖ വ്യക്തികള്‍, വിവിധ രാഷ്ട്രീം സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, ബാങ്കുകള്‍ തുടങ്ങിയവരും ടി.വി സംഭാവനയായി നല്‍കിയിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *